Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാഹ പൂർവ കൗൺസിലിങ് നിർബന്ധമാക്കും- പി. സതീദേവി
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാനത്ത് വിവാഹ പൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കുമെന്ന് വനിതാ കമീഷന്‍ അധ്യക്ഷ പി.സതീദേവി. വിവാഹാനന്തര പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ വിവാഹ പൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമായി നടപ്പാക്കുമെന്ന് വനിതാ കമീഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു.
വനിതാ കമീഷനെ ശക്തിപ്പെടുത്താന്‍ നിയമം ഭേദഗതി ചെയ്യണം. സ്ത്രീപീഡനങ്ങള്‍ക്കെതിരെ വനിതാ കമ്മിഷന്‍ കേസെടുത്താല്‍ ശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ നിയമ ഭേദഗതി വേണം.
സ്കൂള്‍ തലത്തില്‍ ലൈംഗിക വിദ്യാഭ്യാസം വേണം. അജ്ഞത മൂലമാണ് ചിലര്‍ എതിര്‍ക്കുന്നതെന്നും പി സതീദേവി പറഞ്ഞു. മീഡിയവണ്‍ എഡിറ്റോറിയലിലായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

