Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​കേസെടുത്തതിനെതിരെ...

​കേസെടുത്തതിനെതിരെ നാമജപ സമരവുമായി പ്രതിഷേധക്കാർ VIDEO

text_fields
bookmark_border
​കേസെടുത്തതിനെതിരെ നാമജപ സമരവുമായി പ്രതിഷേധക്കാർ VIDEO
cancel

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ തൃശൂർ സ്വദേശി ലളിത(52)യെ തടഞ്ഞ സംഭവത്തിൽ 150പേർക്കെതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച്​ ഭക്​തരുടെ നാമജപ സമരം. പതിനെട്ടാം പടിക്ക്​ താഴെ വാവർ നടക്കു മുന്നിലാണ്​ നാമജപ പ്രതിഷേധം നടക്കുന്നത്​.

രാവിലെ ദർശനത്തിന് എത്തിയ ലളിതയുടെ വയസിൽ സംശയം പ്രകടിപ്പിച്ച്​ പ്രതിഷേധക്കാർ ഇവരെ തടഞ്ഞിരുന്നു. 52 വയസായെന്ന്​ പൊലീസ്​ പരി​േശാധനയിൽ തെളിഞ്ഞ ശേഷമാണ്​ പ്രതിഷേധം അവസാനിച്ചത്​. സംഭവത്തിനെതിരെ ലളിത പരാതി നൽകിയിരുന്നു.

യുവതിയെത്തിയെന്ന പ്രചരണത്തെ തുടർന്നാണ് പ്രതിഷേധം ഉയർന്നത്. പ്രതിഷേധക്കാർ ലളിതയുടെ അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഉടൻ പൊലീസ് സ്ഥലത്തെത്തി ലളിതക്ക് സുരക്ഷ ഒരുക്കി. കണ്ടാലറിയാവുന്ന 150 പേർക്കെതിരെയാണ്​ സന്നിധാനം ​പൊലീസ്​ കേസെടുത്തത്​. കേസെടുത്ത വിവരം അറിഞ്ഞതോടെയാണ്​ പുതിയ പ്രതിഷേധം തുടങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsPrayer Strike
News Summary - Prayer Strike Against Case - Kerala News
Next Story