പ്രവീണ്‍ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി; 'ആരെയും പറ്റിച്ചിട്ടില്ല, പണം തിരികെ നൽകും'
text_fieldsപ്രവീൺ റാണയെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് വൈദ്യപരിശോധനക്കായി കൊണ്ടുപോകുന്നു
തൃശൂര്‍: സേഫ് ആൻഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്നാട്ടിലെ ദേവരായപുരത്ത് ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെയാണ് ഇയാളെ പിടികൂടിയത്. രഹസ്യകേന്ദ്രത്തിൽ ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വഞ്ചനാക്കുറ്റം, അനധികൃത സാമ്പത്തിക ഇടപാട് എന്നീ വകുപ്പുകളാണ് ചുമത്തിയത്. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കും.
ആരെയും പറ്റിച്ചിട്ടില്ലെന്നും ബിസിനസ് മാത്രമാണ് ചെയ്തതെന്നും എല്ലാ നിക്ഷേപകര്‍ക്കും പണം തിരികെ നല്‍കുമെന്നും പ്രവീണ്‍ റാണ പറഞ്ഞു.
‘സേഫ് ആന്‍ഡ് സ്‌ട്രോങ് നിധി’ എന്ന പണമിടപാട് സ്ഥാപനം വഴി പ്രവീണ്‍ റാണ നാല് വര്‍ഷത്തിനിടയില്‍ 100 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഒരുലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവരായിരുന്നു റാണെക്കെതിരെ പരാതി നല്‍കിയത്. 48 ശതമാനംവരെ പലിശയും ഫ്രാഞ്ചൈസി ചേര്‍ക്കാമെന്ന വാഗ്ദാനവും നല്‍കിയാണ് സ്ഥാപനം നിക്ഷേപങ്ങള്‍ സ്വീകരിച്ചത്. 18 കേസുകളാണ് പ്രവീണ്‍ റാണക്കെതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതൽ പേർ പരാതിയുമായെത്തുമെന്നാണ് പൊലീസ് കരുതുന്നത്.
തമിഴ്നാട്ടിൽ ദേവരായപുരത്ത് കരിങ്കൽ ക്വാറിയിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് സന്യാസിവേഷത്തിൽ ഒളിച്ചുകഴിയുമ്പോളാണ് പ്രവീൺ റാണ പിടിയിലായത്. തൊഴിലാളികളിലൊരാളുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് വിളിച്ചതാണ് പൊലീസിനെ സ്ഥലത്തെത്തിച്ചത്. കൂട്ടാളികൾക്കൊപ്പം എതിർത്തു നിൽക്കാൻ ശ്രമിച്ചെങ്കിലും റാണക്ക് കീഴടങ്ങേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

