Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightന​ക്ഷ​ത്ര...

ന​ക്ഷ​ത്ര ചാ​ട്ട​ത്തി​ലും പ്ര​വീ​ൺ വേ​ൾ​ഡ് ഗി​ന്ന​സ് ബു​ക്കി​ൽ

text_fields
bookmark_border
praveen with guinnesss record
cancel
camera_alt

കു​ഴീ​രി പ്ര​വീ​ൺ ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡു​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി

നി​ല​മ്പൂ​ർ: ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡ് ദി​ന​ത്തിന്‍റെ ഭാ​ഗ​മാ​യി സ​മൂ​ഹ മാ​ധ‍്യ​മ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ന​ക്ഷ​ത്ര ചാ​ട്ട​ത്തി​ൽ വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി കു​ഴീ​രി പ്ര​വീ​ണി​ന് ഗി​ന്ന​സ് നേ​ട്ടം.

30 സെ​ക്ക​ന്‍ഡി​ൽ 40 ത​വ​ണ ന​ക്ഷ​ത്ര ചാ​ട്ടം ന​ട​ത്തി​യാ​ണ് പ്ര​വീ​ൺ താ​ര​മാ​യ​ത്. കൈ​ക​ൾ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി ഭൂ​മി​ക്ക് സ​മ​മാ​യി ഉ​യ​ർ​ത്തി കാ​ലു​ക​ളും ഇ​രു​വ​ശ​ങ്ങ​ളി​ലാ​ക്കി പി​ൻ​ഭാ​ഗം നേ​ര​യാ​ക്കി ഉ​യ​ർ​ന്നു ചാ​ടു​ക. നി​ല​ത്തു പ​തി​ക്കു​മ്പോ​ൾ മു​ട്ടു​ക​ൾ വ​ള​ച്ച് കൈ​ക​ൾ ത​റ​യി​ൽ തൊ​ടു​ക. ഇ​താ​ണ് ന​ക്ഷ​ത്ര ചാ​ട്ട​ത്തി‍െൻറ രീ​തി.

സെ​പ്റ്റം​ബ​ർ 10 ലോ​ക് ഡൗ​ൺ കാ​ല​ത്ത് ജി.​ഡ​ബ്ല‍്യൂ.​ആ​ർ ചാ​ല​ഞ്ച് എ​ന്ന പേ​രി​ൽ ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡ്സ് ന​ട​ത്തി​യ -ഒ​രാ​ൾ​ക്ക് 30 സെ​ക്ക​ൻ​ഡ് കൊ​ണ്ട് എ​ത്ര ത​വ​ണ ഇ​രു​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​നാ​വും എ​ന്ന മ​ത്സ​ര​ത്തി​ലും പ്ര​വീ​ൺ ഒ​ന്നാ​മ​നാ​യി​രു​ന്നു. 30 സെ​ക്ക​ൻ​ഡി​ൽ 24 ത​വ​ണ പ്ര​വീ​ൺ ഇ​രു​ന്ന് എ​ഴു​ന്നേ​റ്റാ​ണ് നേ​ട്ടം കൈ​വ​രി​ച്ച​ത്.

ലോ​ക്ഡൗ​ൺ കാ​ല​ത്ത് നേ​രി​ട്ട് മ​ത്സ​രം സാ​ധ‍്യ​മ​ല്ലാ​ത്ത​തി​നാ​ൽ വി​ഡി​യോ ചി​ത്രീ​ക​രി​ച്ച് സ​മൂ​ഹ​മാ​ധ‍്യ​മ​ത്തി​ൽ പോ​സ്​​റ്റ്​ ചെ​യ്യാ​നാ​ണ് നി​ർ​ദേ​ശി​ച്ച​ത്. നി​ല​ത്ത് ച​മ്രം പ​ടി​ഞ്ഞി​രു​ന്നു പി​ന്നെ എ​ഴു​ന്നേ​റ്റ് മു​ട്ടു​മ​ട​ക്കാ​തെ നി​വ​ർ​ന്ന് നി​ൽ​ക്ക​ണം. ഇ​താ​ണ് ഇ​രു​ന്ന് എ​ഴു​ന്നേ​ൽ​ക്ക​ൽ മ​ത്സ​രം.

വ​ഴി​ക്ക​ട​വി​ലെ കെ. ​ജ​യ​രാ​ജ‍‍െൻറ​യും ര​മാ​ദേ​വി​യു​ടെ​യും മ​ക​നാ​ണ് പ്ര​വീ​ൺ. ഓ​​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നീ​യ​റാ​യ ഈ ​യു​വാ​വ് ഇ​പ്പോ​ൾ മ​ഞ്ചേ​രി​യി​ൽ പോ​പ്പു​ല​ർ മാ​രു​തി സ​ർ​വി​സി​ൽ അ​ഡ്വൈ​സ​റാ​യി ജോ​ലി ചെ​യ്യു​ന്നു. ക​രാ​േ​ട്ട​യും കും​ഫു​വും അ​ഭ‍്യ​സി​ച്ച​ത് നേ​ട്ടം കൈ​വ​രി​ക്കാ​ൻ സ​ഹാ​യ​മാ​യെ​ന്ന് പ്ര​വീ​ൺ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Guinness World Recordstar jump
News Summary - praveen get guinness world record in nakshatra chattam
Next Story