പ്രവ്ദമോളുടെ പിറന്നാൾ സമ്മാനമായി സ്കൂളിന് ശാസ്ത്രലാബ്
text_fieldsപ്രവ്ദ മോൾ പിറന്നാൾ സമ്മാനമായി വിദ്യാലയത്തിന് ശാസ്ത്ര ലാബ് ഉപകരണങ്ങൾ നൽകുന്നു
പ്രവ്ദമോളുടെ പിറന്നാൾ സമ്മാനമായി സ്കൂളിന് ശാസ്ത്രലാബ്
ചെറുവത്തൂർ (കാസർകോട്): പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിൽ രണ്ടാംതരത്തിൽ പഠിക്കുന്ന സി. പ്രവ്ദയുടെ പിറന്നാൾ സമ്മാനമായി സ്കൂളിന് ശാസ്ത്രലാബ്. ലോവർ പ്രൈമറി വിദ്യാലയങ്ങളിൽ ശാസ്ത്ര പഠനത്തിനായി ലാബ് സൗകര്യം പരിമിതമാണ്. ഈ സാഹചര്യത്തിലാണ് സ്കൂളിന് പ്രവ്ദ ലാബ് സമ്മാനിച്ചത്. സ്കൂൾ ശാസ്ത്രലാബിലെ ഉപകരണങ്ങൾ കുട്ടികൾക്കെല്ലാം സ്വയം കൈകാര്യം ചെയ്യാനുതകുന്ന വിധത്തിലുള്ളതാണ്.
പ്രശസ്ത ശാസ്ത്ര പ്രചാരകൻ ദിനേഷ്കുമാർ തെക്കുമ്പാട് ആണ് പരീക്ഷണ സാമഗ്രികൾ നിർമിച്ചത്. മദർ പി.ടി.എ പ്രസിഡന്റ് സി. ശശികലയുടേയും മുൻ പി.ടി.എ.പ്രസിഡന്റ് സി. കൃഷ്ണന്റേയും മകളാണ് പ്രവ്ദ. ചെറുവത്തൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.വി. രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി.ടി.എ വൈസ് പ്രസിഡണ്ട് എം.വി.രാജേഷ് അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡണ്ട് സി.ശശികല, സി.കൃഷ്ണൻ , യൂസഫ് , ഒ.ടി. സുഹറ, സംസാരിച്ചു. പ്രധാനാധ്യാപകൻ പ്രദീപ് കൊടക്കാട് സ്വാഗതവും പി. സീമ നന്ദിയും പറഞ്ഞു.

