പ്രവാസി ക്ഷേമ ബോർഡ്: 60 കഴിഞ്ഞവരെ ഉൾപ്പെടുത്തുന്നത് പരിഗണനയിൽ
text_fieldsതിരുവനന്തപുരം: പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് അംഗത്വം നല്കി പെന്ഷന് അനുവദിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി നിയമം ഭേദഗതി ചെയ്യുന്നത് പരിശോധിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. പുനരധിവാസ പദ്ധതി ഫലപ്രദമാക്കാന്‍ ഡോ. ആസാദ് മൂപ്പന് ചെയര്‍മാനായി സ്റ്റാൻഡിങ് കമ്മിറ്റിക്ക് രൂപം നല്കി. ചെറുകിട നിക്ഷേപം സമാഹരിച്ച് പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ തൊഴില്‍ സാധ്യത ഉറപ്പുവരുത്താന്‍ സംരംഭം തുടങ്ങുന്നതിന് ചര്‍ച്ച പുരോഗമിക്കുന്നതായും കെ.വി. അബ്ദുൽ ഖാദറിെൻറ സബ്മിഷന് മറുപടി നൽകി.
തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ ആരംഭിക്കുന്നതിന് നോര്‍ക്ക ‘പ്രോജക്ട്സ് ഫോര്‍ റിട്ടേണ്‍ ഇമിഗ്രൻറ്സ്’ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പ്രവാസികള്‍ ചേര്‍ന്ന് രൂപവത്കരിച്ച കമ്പനി, ട്രസ്റ്റ്, സൊസൈറ്റി തുടങ്ങിയവയെയും ആനുകൂല്യത്തിന് പരിഗണിക്കും. പരമാവധി 20 ലക്ഷം രൂപ അടങ്കല്‍ മൂലധന ചെലവ് വരുന്ന പദ്ധതികള്‍ക്ക് 15 ശതമാനം മൂലധന സബ്സിഡിയും ആദ്യ നാല് വര്‍ഷം മൂന്ന് ശതമാനം പലിശ സബ്സിഡിയും നല്കി ബാങ്ക് വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
