Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറ്റിൽ മുങ്ങിത്താണ...

ആറ്റിൽ മുങ്ങിത്താണ കുട്ടിയെ പ്രവാസിയായ യുവാവ്​ രക്ഷിച്ചു

text_fields
bookmark_border
adhil--Riyas
cancel
camera_alt??????????????? ???????????????? ??????????? ??????(11), ???????? ???????? ???????

ക​രു​നാ​ഗ​പ്പ​ള്ളി: ആ​റ്റി​ൽ വീ​ണ്​ മു​ങ്ങി​ത്താ​ണ കു​ട്ടി​യെ സ​മീ​പ​ത്ത് വീ​ടു​ക​ളി​ൽ ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു​കൊ​ണ്ടി​രു​ന്ന യു​വാ​വ് ര​ക്ഷി​ച്ചു. മാ​താ​വി​നെ​പ്പം ആ​റ്റി​ൻ​ക​ര​യി​ൽ നി​ന്ന 11 വ​യ​സ്സു​ള്ള കു​ട്ടി​യാ​ണ്​ കാ​ൽ​വ​ഴു​തി വീ​ണ​ത്. തൊ​ടി​യൂ​ർ നേ​ർ​ത്ത് പ​ള്ളി​ക്ക​ലാ​റി​ന് സ​മീ​പം പ​ത്താം വാ​ർ​ഡി​ൽ തെ​ക്കും നി​ല​ത്തി​ൽ ത​റ​യി​ൽ വീ​ട്ടി​ൽ അ​ബ്​​ദു​ൽ സ​ലിം-​സീ​ന​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ദി​ൽ (11) ആ​ണ്​ ആ​റ്റി​ൽ വീ​ണ​ത്. പ്ര​വാ​സി​യാ​യ കു​റ്റി​പ്പു​റം​പ​റ​മ്പി​ൽ വീ​ട്ടി​ൽ റി​യാ​സാ​ണ് കു​ട്ടി​യെ ര​ക്ഷി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30ഒാ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ലോ​ക്ഡൗ​ണി​​െൻറ ഭാ​ഗ​മാ​യി തൊ​ടി​യൂ​ർ പ​ള്ളി​ക്ക​ലാ​റി​ന് സ​മീ​പ​മു​ള്ള വീ​ടു​ക​ളി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടെ​പ്പം ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു കൊ​ണ്ടി​രി​ക്കെ കു​ട്ടി​യു​ടെ മാ​താ​വി​​െൻറ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ ഒ​രു കൂ​ട്ടം യു​വാ​ക്ക​ളി​ൽ റി​യാ​സ് ആ​റ്റി​ൽ ചാ​ടി കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ആ​റ്റി​ൻ​ക​ര​യി​ൽ നി​ർ​ത്തി മാ​താ​വ് വ​സ്ത്രം അ​ല​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ കാ​ൽ വ​ഴു​തി ആ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു​വ​ത്രെ. 

സൗ​ദി​യി​ൽ ബി​സി​ന​സു​കാ​ര​നാ​യ റി​യാ​സ് എ​താ​നും നാ​ൾ മു​മ്പാ​ണ്​ നാ​ട്ടി​ൽ വ​ന്ന​ത്. സ്വ​ന്തം ജീ​വ​ൻ നോ​ക്കാ​തെ ആ​റ്റി​ൽ ചാ​ടി കു​ട്ടി​യെ ര​ക്ഷി​ച്ച റി​യാ​സി​നെ പ്ര​ദേ​ശ​വാ​സി​ക​ളും കൂ​ട്ടു​കാ​രും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPravasi Save child LifeAdhil Karunagappally
News Summary - Pravasi Save Adhil Life in Karunagappally -Kerala News
Next Story