You are here

വ്യവസായിയുടെ ആത്മഹത്യ; മഞ്ഞുരുക്കാൻ സി.പി.എം നേതാക്കൾ സാജ​െൻറ വീട്ടിലെത്തി

17:38 PM
20/06/2019
ആ​ത്മ​ഹ​ത്യ ചെയ്​ത പ്ര​വാ​സി​ വ്യ​വ​സാ​യി സാ​ജ​െൻറ വീ​ട്ടി​ലെ​ത്തി​യ സി.​പി.​എം നേ​താ​ക്ക​ളാ​യ പി. ​ജ​യ​രാ​ജ​ന്‍, പി.​കെ. ശ്രീ​മ​തി എ​ന്നി​വ​ര്‍ ഭാ​ര്യ ബീ​ന​യെ ആ​ശ്വ​സി​പ്പി​ക്കു​ന്നു

കണ്ണൂർ: പ്രവാസിവ്യവസായി സാജൻ പാറയി​​ലി​​​െൻറ ആത്മഹത്യ പാർട്ടിയെയും സർക്കാറിനെയും പ്രതിരോധത്തിലാക്കിയ​തിന്​ പിന്നാലെ  സി.പി.എം നേതാക്കൾ സാജ​​​െൻറ വീട്ടിലെത്തി.  ജില്ല സെക്രട്ടറി എം.വി. ജയരാജൻ, മുൻ ജില്ല സെക്രട്ടറി പി. ജയരാജൻ, മുൻ എം.പി പി.കെ. ശ്രീമതി എന്നിവരാണ് വ്യാഴാഴ്​ച സാജ​​​െൻറ കൊറ്റാളിയി​െല വസതിയായ ‘നൂപുര’ത്തിലെത്തിയത്​. സി.പി.എം ഭരിക്കുന്ന ആന്തൂർ നഗരസഭ ചെയർപേഴ്​സൻ പി.കെ. ശ്യാമളക്കെതിരെ സാജ​​​െൻറ ഭാര്യയും കുടുംബാംഗങ്ങളും രംഗത്തുവന്ന സാഹചര്യത്തിൽ സാജ​​​െൻറ കുടുംബത്തെ കൂടെ നിർത്താനുള്ള ദൗത്യവുമായാണ്​ നേതാക്കളുടെ സന്ദർശനം. വീട്ടിലെത്തിയ നേതാക്കൾ ഒരു മണിക്കൂറോളം അടച്ചിട്ട മുറിയിൽ കുടുംബാംഗങ്ങളുമായി സംസാരിച്ചു. സാജ​​​െൻറ സ്വപ്​ന പദ്ധതിയായ കൺവെൻഷൻ സ​​െൻറർ ഉടൻ പ്രവർത്തനം തുടങ്ങുന്നതിനുള്ള എല്ലാ സഹായവുമായി പാർട്ടിയും സർക്കാറും ഒപ്പമുണ്ടെന്ന ഉറപ്പും നൽകി. 

നഗരസഭ ഉദ്യോഗസ്​ഥരെ സസ്​പെൻഡ്​​ ചെയ്യാനുള്ള സർക്കാർ തീരുമാനം നേതാക്കൾ കുടുംബത്തെ അറിയിച്ചു. എന്നാൽ, അതുപോരാ, ചെയർപേഴ്​സനെതിരെയും നടപടി  വേണമെന്ന ആവശ്യം സാജ​​​െൻറ ബന്ധുക്കൾ നേതാക്കളുടെ മുന്നിൽവെച്ചു. സാജ​​​െൻറ പരാതി പരിഹരിക്കാൻ ജില്ല സെക്രട്ടറിയായിരി​ക്കെ പി. ജയരാജൻ നേരിട്ട്​ ഇടപെട്ടത്​, ചട്ടലംഘനപ്രശ്​നം എന്തെന്ന്​ അറിയാൻ പി. ജയരാജനും പ്ര​ാദേശിക നേതാക്കളും കൺവെൻഷൻ സ​​െൻറർ സന്ദർശിച്ചത്​,  മുഖ്യമന്ത്രിയുടെ ഒാഫിസ്​ ഇടപെട്ടത്​ എന്നിവയെല്ലാം നേതാക്കൾ കുടുംബാംഗങ്ങൾക്ക്​ മുന്നിൽ വിശദീകരിച്ചു.  

  ചെയർപേഴ്​സനിൽനിന്ന്​ തീർത്തും മോശമനുഭവം മാത്രമാണുണ്ടായതെന്ന്​ ബന്ധുക്കൾ നേതാക്കളോട്​ പറഞ്ഞു. എം.എൽ.എയും മന്ത്രിയും കഴിഞ്ഞ്​ മുഖ്യമന്ത്രിയുടെ അടുത്തുപോയാലും അനുമതി നൽകേണ്ടത്​ തദ്ദേശസ്​ഥാപനമാണെന്നും നിങ്ങൾ ഇവിടെത്തന്നെ വരേണ്ടിവരുമെന്നുമായിരുന്നു ചെയർപേഴ്​സൻ പറഞ്ഞതെന്നും ബന്ധുക്കൾ പറഞ്ഞു. ചെയർപേഴ്​സനെതിരെ പറഞ്ഞ കാര്യങ്ങളോട്​ നേതാക്കൾ പ്രതികരിച്ചില്ല. നേതാക്കൾ വരുന്നതറിഞ്ഞ്​ നിരവധി പാർട്ടിപ്രവർത്തകർ സാജ​​​െൻറ വീടിന്​ മുന്നിലെത്തി. സാജനോടിത്​ പാടില്ലായിരുന്നുവെന്ന്​ അവരിൽ ചിലർ പറഞ്ഞു. അവൻ വിളിച്ച മുദ്രാവാക്യമാണ്​ ഇന്നും തങ്ങളുടെ മനസ്സിൽ. സൈക്കിളിൽ ഘടിപ്പിച്ച കോളാമ്പിയിൽ മൈക്കുംകെട്ടി പോകു​േമ്പാൾ സാജനായിരുന്നു മുദ്രാവാക്യം വിളിക്കുക. പാർട്ടി ഒാഫിസുകൾക്കു​ം പരിപാടികൾക്കുമായി വാരിക്കോരി പണം നൽകിയിരുന്നയാളാണ്​ സാജനെന്നും അവർ അനുസ്​മരിച്ചു.

ചെയർ​പേഴ്​സനെതിരെ നടപടിയില്ല -എം.വി. ജയരാജൻ
കണ്ണൂർ:  കൺവെൻഷൻ സ​​െൻററിന്​ അനുമതി നൽകുന്നതിൽ വീഴ്​ച വരുത്തിയ ​ഉദ്യോഗസ്​ഥർക്കെതിരെ നടപടിയെടുത്തുവെന്നും ആന്തൂർ നഗരസഭ ചെയർപേഴ്​സനെതിരായ നടപടി പാർട്ടി ആലോചിച്ചിട്ടില്ലെന്നും സി.പി.എം  ജില്ല സെക്രട്ടറി എം.വി. ജയരാജൻ. ആത്മഹത്യ ചെയ്​ത വ്യവസായി സാജ​​​െൻറ വീട്​ സന്ദർശിച്ചശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.​ താൻ ഈ കസേരയിൽ ഇരിക്കു​േമ്പാൾ അനുമതി ലഭിക്കില്ലെന്ന്​ ചെയർപേഴ്​സൻ പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്​ ചെയർപേഴ്​സൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ജയരാജൻ മറുപടി നൽകി. 

കൺവെൻഷൻ സ​​െൻററിന്​ അനുമതി ലഭ്യമാക്കാനാണ്​ പാർട്ടി ശ്രമിച്ചത്​. തുടർച്ചയായി തദ്ദേശ സ്വയംഭരണ വകുപ്പധികൃരോടും നഗരസഭാധികൃതരോടും ഇതിനായി സംസാരിച്ചു​.  ഉദ്യോഗസ്​ഥരുടെ ഭാഗത്തുള്ള വീഴ്​ചയാണ്​ ഇപ്പോൾ കണ്ടെത്തിയത്​. കുടുംബത്തി​​​െൻറ മറ്റ്​ ആരോപണങ്ങൾ പൊലീസും ബന്ധ​െപ്പട്ട വകുപ്പുമാണ്​ അന്വേഷിക്കേണ്ടത്​. കുടുംബത്തോടൊപ്പമാണ്​ സി.പി.എം. ഇൗ ദുരനുഭവം മറ്റുള്ളവർക്ക്​ ഉണ്ടാകാതിരിക്കാൻ ചട്ടങ്ങളും വ്യവസ്​ഥകളും പരിശോധിച്ചുതന്നെ കാലതാമസമുണ്ടാകാതെ നടപടി സ്വീകരിക്കുക എന്നതാണ്​ ബന്ധപ്പെട്ട ഉദ്യോഗസ്​ഥർ സ്വീകരിക്കേണ്ട സമീപനം. ഇത്തരത്തിൽ ഒരു നിർദേശം സർക്കാർ തന്നെ നൽകണമെന്നും എം.വി. ജയരാജൻ തുടർന്നു.

കുടുംബത്തി​​​െൻറ പരാതി പാർട്ടി പരിശോധിക്കും -പി. ജയരാജൻ
കണ്ണൂർ: സാജ​​​െൻറ കുടുംബത്തി​​​െൻറ പരാതി പാർട്ടി പരിശോധിക്കുമെന്ന്​ മുൻ ജില്ല സെക്രട്ടറി പി.ജയരാജൻ.  സാജ​​േൻറത്​ പാർട്ടി കുടുംബമാണ്​. കൺവെൻഷൻ സ​​െൻററിന്​ അനുമതി ലഭിക്കുന്നതു സംബന്ധിച്ച്​ കുടുംബം പാർട്ടിയോട്​ പരാതി ഉന്നയിച്ചിട്ടുണ്ട്​. അത്​ പരിശോധിക്കും. രാഷ്​ട്രീയ പ്രശ്​നമാക്കി മാറ്റാനാണ്​ കോൺഗ്രസും ബി.ജെ.പിയും ​ശ്രമിക്കുന്നത്​. അതിൽ വീഴാനൊന്നും പോകുന്നില്ല. മാധ്യമങ്ങൾ കൊണ്ടുപിടിച്ച്​ പരിശ്രമിച്ചാലും സി.പിഎമ്മിന്​ ഒരു പോറലുമേൽപിക്കാനാവില്ല. കുടുംബത്തോട്​ ​െഎക്യദാർഢ്യം പ്രഖ്യാപിക്കാനാണ്​ വന്നിട്ടുള്ളത്​.  അനുമതിക്ക്​ കാലതാമസം നേരിട്ടതിൽ ഉത്തരവാദി ഉദ്യോഗസ്​ഥരാണ്​. അവർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്​ -ജയരാജൻ പറഞ്ഞു.

പരാതിയുമായി മുന്നോട്ട് പോകുമെന്ന് സാജൻറെ സഹോദരൻ
പുതിയതെരു: ആന്തൂർ നഗരസഭാ പാർത്ഥാസ് കൺവെൻഷൻ സ​​െൻററിന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് ആന്തൂർ നഗര സഭ സെക്രട്ടറിയുൾപ്പെടെ മൂന്നുപേരെ സസ്പ​​െൻറ് ചെയ്ത സാഹചര്യത്തിൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് ആത്മഹത്യ ചെയ്ത സാജൻ പാറയിലിൻറെ സഹോദരൻ ശ്രീജിത്ത്, മാനേജർ സജീവൻ എന്നിവർ മാധ്യമത്തോട് പറഞ്ഞു.  മുഖ്യമന്ത്രിക്കും, എസ്.പി ക്കും, കളക്ടർക്കും കൊടുക്കേണ്ട പരാതി തയ്യാറാക്കി വെച്ചിട്ടുണ്ട്. മരണത്തെ തുടർന്ന് വീട്ടിലേക്ക് വരുന്നവരുടെ തിരക്ക് കാരണമാണ് കൊടുക്കാതിരുന്നത്. ഇന്ന്  പരാതി സമർപ്പിക്കുമെന്നും ഇരുവരും പറഞ്ഞു. 


ശ്യാമളയുടെ ധിക്കാര നിലപാടിൽ കോസ്മെറ്റിക് പ്രോക്ഷൻ യൂണിറ്റ് പൂട്ടാനിടയായെന്ന് വനിതാ സംരംഭക
പുതിയതെരു: ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി.കെ ശ്യാമളയുടെ ധിക്കാര നിലപാടിൽ പുതുതായി ആരംഭിച്ച കോസ്മെറ്റിക് പ്രൊഡക്ഷൻ  യൂണിറ്റ് പൂട്ടാനിടയായെന്ന് വനിതാ സംരംഭക. സോഹിത  ബിജു എന്ന വനിതാ സംരഭകയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വ്യവസായി സാജൻ പാറയിലിൻറെ ഭാര്യയെയും കുടുംബത്തെയും കാണാനെത്തിയ സി.പി.എം മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ,  പി.കെ.ശ്രീമതി ടീച്ചർ എന്നിവരോട് പ്രതികരിച്ചത്. 

സാജൻ ആത്മഹത്യ ചെയ്യുന്നതിന് മുൻപേ ഒരുപക്ഷെ ഞാനായിരിക്കും ആത്മഹത്യ ചെയ്യേണ്ടിയിരുന്നതെന്നും അവർ വ്യക്തമാക്കി. 10 ലക്ഷം രൂപ മുടക്കി ആരംഭിച്ച യൂണിറ്റ് പൂട്ടാനിടയായപ്പോൾ ബാധ്യത 40 ലക്ഷം രൂപയിൽ അധികം കടക്കാരിയാകേണ്ട ഗതികേട് ഉണ്ടാക്കിയത് ചെയർപേഴ്സൺ കാരണമാണെന്നും പരാതിപ്പെട്ടു. പലപ്പോഴായി പലകാരണങ്ങൾ പറഞ്ഞു നോട്ടീസുകൾ അയച്ച് മനോവീര്യം തകർക്കുകയായിരുന്നുവെന്നും, ഇല്ലാത്ത മലിനീകരണ പ്രശ്നത്തിൻറെ പേരിൽ മലിനീകരണ നിയന്ത്രണ ബോർഡിൻറെ അംഗീകാരമുണ്ടായിട്ടും പൂട്ടിക്കുന്നതിന് ചെയർപേഴ്സണും അഞ്ചാംഗ സംഘവും കരുതി കൂട്ടി കളിക്കുകയായിരുന്നുവെന്നും പറഞ്ഞു.  

ആന്തൂർ നഗരസഭാ നേരത്തെ തളിപ്പറമ്പ് നഗരസഭയിലുൾപ്പെട്ട കാലത്താണ് വനിത സംരംഭക 2015ൽ വ്യവസായം ആരംഭിക്കുന്നതിന് നഗരസഭയെ സമീപിച്ചത്.  ശുചീകരണ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ നിർമ്മിക്കുന്ന ചെറുകിട സംരംഭമാണ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ വായ്‌പയെടുത്ത് ആരംഭിച്ചത്. ഓവർ ഡ്രാഫ്റ്റായും, പ്രാഥമിക സഹകരണബാങ്കുകളിൽ നിന്നുൾപ്പെടെ വായ്പയായി സംഘടിപ്പിച്ചാണ് സംരംഭം ആരംഭിക്കുന്നതിന് തുക കണ്ടെത്തിയത്.  പിന്നീട് ആന്തൂർ നഗരസഭാ രൂപീകൃതമായപ്പോൾ നാട്ടുകാരുടെ പരാതിയുണ്ടെന്ന് പറഞ്ഞു യൂണിറ്റ് പൂട്ടാൻ നോട്ടീസ് അയക്കുകയായിരുന്നു. 

പിന്നീട് പലതവണ നഗര സഭ ഓഫീസിൽ കയറി ഇറങ്ങിയപ്പോഴും, ചെയർപേഴ്സൺ നേരിട്ട് കണ്ട് സംസാരിച്ചപ്പോഴും മുടന്തൻ നിങ്ങൾ പറഞ്ഞ് മടക്കുകയായിരുന്നു.  സി.പി.എം നേതാക്കളെ കണ്ടു സംസാരിച്ചപ്പോഴും അവൾക്ക് അഹങ്കാരമാണെന്നും ചെയർപേഴ്സൺ പറഞ്ഞതായി പിന്നീട മാധ്യമങ്ങളോട് പറഞ്ഞു. ഇവരുടെ ധിക്കാര നടപടിയെ തുടർന്ന് ഒരു തരത്തിലും ആന്തൂർ നഗരസഭയിൽ തുറന്ന് പ്രവർത്തിക്കാൻ സാധിക്കില്ല എന്ന് വന്നതോടെ തളിപ്പറമ്പ്  നാടുകാണിയിലെ  കിൻഫ്രയിയിലേക്ക് യൂണിറ്റ് മാറ്റി സ്ഥാപിക്കുകയായിരുന്നു .  


സാജ​​​െൻറ ആത്മഹത്യ: ചെയർപേഴ്‌സനെതിരെ പ്രേരണ കുറ്റം ചുമത്തണം -യൂത്ത് ലീഗ്
പുതിയതെരു: സാജ​ൻ ആത്മഹത്യചെയ്​ത സംഭവത്തിൽ ആന്തൂർ നഗരസഭ ചെയർപേഴ്​സനെതിരെ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന്​ യൂത്ത്​ ലീഗ്​ സംസ്​ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്​. സംസ്​ഥാന പ്രസിഡൻറ്​ മുനവ്വറലി ശിഹാബ്​ തങ്ങളോടൊപ്പം സാജ​​​െൻറ വീട്​ സന്ദർശിച്ചശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു. സാജൻ  സ്ഥാപനം തുടങ്ങരുത് എന്ന ഉദ്ദേശത്തോടെ ലൈസൻസ് നിഷേധിക്കുന്ന നിലപാടാണ് നഗരസഭ സ്വീകരിച്ചതെന്ന്​ കുടുംബാംഗങ്ങളിൽനിന്ന്​ മനസിലാക്കാനായി. അതിൽ മനംനൊന്താണ് സാജൻ ജീവനൊടുക്കിയത്. അതിനാൽ ഈ കേസിൽ ഒന്നാം പ്രതി നഗരസഭ ചെയർപേഴ്സനാണ്. ഒരു നിമിഷം പോലും പാഴാക്കാതെ നഗരസഭാ ചെയർപഴ്സനെ മാറ്റി നിർത്താൻ സി.പി.എം തയാറാകണം. ഇതിനകം തന്നെ പല പുതിയ  വ്യവസായികളുൾപ്പെടെ പരാതിയുമായി മുന്നോട്ടു വന്നിട്ടുണ്ട്. യഥാർഥ പ്രതികളെ സംരക്ഷിച്ച് ഉദ്യോഗസ്ഥരിൽ ഒതുക്കി തീർക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. യഥാർഥ പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചാൽ യു.ഡി.എഫിനോടൊപ്പവും, യൂത്ത് ലീഗ് ഒറ്റക്കും കൂട്ടായും ശക്​തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭയുടെ പ്രതികാര നടപടി മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന സാജ​​​െൻറ ദുരന്ത സംഭവത്തോടെ ജില്ല വികസനത്തി​​​െൻറ  ശവപ്പറമ്പായി മാറാൻ പോവുകയാണെന്ന്​ ആർ.എസ്​.എസ്​ നേതാവ്​ വത്സൻ തില്ല​േങ്കരി പറഞ്ഞു. സി.പി.എമ്മിലെ വിഭാഗീയതയും  നേതാക്കൾ തമ്മിലുള്ള മൂപ്പിളമ തർക്കവുമാണ്​ ആത്മഹത്യയിലേക്ക്​ നയിച്ചതെന്നാണ്​ മനസിലാക്കുന്നത്​. സംഭവത്തിൽ സമഗ്രാന്വേഷണം നടക്കണം. കാരണക്കാരായ ആളുകൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നും അ​ദ്ദേഹം പറഞ്ഞു.

എം.വി. ഗോവിന്ദനെയും ഭാര്യയെയും അറസ്​റ്റ്​ ചെയ്യണ​ം -ബി.ജെ.പി
കണ്ണൂർ: പ്രവാസിവ്യവസായി സാജൻ പാറയിൽ ജീവ​െനാടുക്കിയ സംഭവത്തിൽ ആന്തൂർ നഗരസഭ ​െചയ​ർ​​േപഴ്​സൻ പി.കെ. ശ്യാമള,  ഭർത്താവും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എം.വി. ഗോവിന്ദൻ എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അറസ്​റ്റ്​ ചെയ്യണമെന്ന്​ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. സി.പി.എമ്മിനകത്ത്​ എം.വി. ഗോവിന്ദനും പി. ജയരാജനും തമ്മിലുള്ള കുടിപ്പകയുടെ ബലിയാടാണ്​ സാജൻ. 

സഹായത്തിന്​ പി. ജയരാജനെ സമീപിച്ച വിരോധം തീർക്കാനാണ്​ സാജ​​​െൻറ കൺവെൻഷൻ സ​​െൻററിന്​ എം.വി.​ ഗോവിന്ദ​​​െൻറ ഭാര്യയായ ​​​െചയർ​​​േപഴ്​സൻ ലൈസൻസ്​ നിഷേധിച്ചത്​. ​ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന പി. ജയരാജൻ സത്യം പുറത്തുപറയണം. അതിന്​ തയാറാകുന്നില്ലെങ്കിൽ പൊലീസ്​ പി. ജയരാജ​​​െൻറ മൊഴിയെടുക്കണം. ഇത്​ ഒറ്റപ്പെട്ട സംഭവമല്ല. സി.പി.എം ശക്തികേ​ന്ദ്രങ്ങളിൽ മുതൽമുടക്കാൻ വ്യവസായികൾ ഭയക്കുന്ന സാഹചര്യമാണുള്ളത്​. െചയ​ർ​േപഴ്​സൻ സ്ഥാനം രാജിവെച്ച്​ പി.കെ. ശ്യാമള അന്വേഷണം ​േനരിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. 


 


 

 

Loading...
COMMENTS