Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാട്ടുകാരും...

നാട്ടുകാരും പ്രവാസികളും തമ്മില്‍ സംഘര്‍ഷമുണ്ടാക്കാൻ സർക്കാർ നീക്കം –ഉമ്മൻ ചാണ്ടി

text_fields
bookmark_border
നാട്ടുകാരും പ്രവാസികളും തമ്മില്‍ സംഘര്‍ഷമുണ്ടാക്കാൻ സർക്കാർ നീക്കം –ഉമ്മൻ ചാണ്ടി
cancel

തിരുവനന്തപുരം: പ്ര​വാ​സി​ക​ളെ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​വ​ര​ണ​മെ​ന്ന്​ യു.​ഡി.​എ​ഫ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്​ അ​വ​രു​ടെ ദീ​ന​രോ​ദ​നം കേ​ട്ടി​ട്ടാ​ണെ​ന്ന്​ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. നാ​ട്ടു​കാ​രും പ്ര​വാ​സി മ​ല​യാ​ളി​ക​ളും ത​മ്മി​ല്‍ സം​ഘ​ര്‍ഷ​മു​ണ്ടാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ന്ന​തെ​ങ്കി​ൽ അ​ത്​ ന​ട​ക്കി​ല്ലെ​ന്നും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

അ​പ്രാ​യോ​ഗി​ക നി​ബ​ന്ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തി പ്ര​വാ​സി​ക​ളു​ടെ യാ​ത്ര മു​ട​ക്കു​ന്ന​തി​നു​ പ​ക​രം പ്രാ​യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ൾ ജാ​ഗ്ര​ത​യോ​ടെ ന​ട​പ്പാ​ക്കി എ​ത്ര​യും വേ​ഗം മ​ട​ക്കി​ക്കൊ​ണ്ടു​വ​ര​ണം. സ​ർ​ട്ടി​ഫി​ക്ക​റ്റി​െൻറ പേ​രി​ൽ പ്ര​വാ​സി​ക​ളെ മ​ര​ണ​ത്തി​ലേ​ക്ക്​ ത​ള്ളി​വി​ട​രു​ത്. ഒ​രു വി​മാ​ന​ത്തി​ല്‍ ഒ​രാ​ള്‍ക്കെ​ങ്കി​ലും കോ​വി​ഡു​ണ്ടെ​ങ്കി​ല്‍ ആ ​വി​മാ​ന​ത്തി​ലെ എ​ല്ലാ​വ​ര്‍ക്കും പ​ക​രു​മെ​ന്ന സ​ർ​ക്കാ​ർ​വാ​ദം ശ​രി​യാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​വി​ടെ വ​ന്ന 75,000 പേ​ര്‍ക്കും രോ​ഗം പ​ക​രേ​ണ്ട​താ​യി​രു​ന്നു.

ജാ​ഗ്ര​ത പു​ല​ര്‍ത്തി ആ​ളു​ക​ളെ കൊ​ണ്ടു​വ​ന്നാ​ല്‍ പ്ര​ശ്‌​ന​മു​ണ്ടാ​കി​െ​ല്ല​ന്ന​തി​ന്​ ളി​വാ​ണി​ത്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന്​ എ​ത്തു​ന്ന​വ​രി​ലും കോ​വി​ഡ് ഉ​ണ്ടാ​കു​ന്നു​ണ്ടെ​ങ്കി​ലും ഗ​ള്‍ഫി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ര്‍ക്ക് മാ​ത്ര​മാ​ണ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് നി​ര്‍ബ​ന്ധ​മാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandypinarayipravasi returnKerala News
Next Story