പ്രവാസികളുടെ തിരിച്ചുപോക്ക്: കേന്ദ്രനിലപാട് തിരുത്തിക്കണം –ഐ.എന്‍.എല്‍
text_fields
കോഴിക്കോട്: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ നാട്ടിലത്തെിയ യു.എ.ഇയില്‍നിന്നുള്ള പ്രവാസികളുടെ തിരിച്ചുപോക്ക് അസാധ്യമാക്കുന്ന കേന്ദ്രസര്‍ക്കാറിെൻറ പുതിയ നിലപാട് തിരുത്തിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുല്‍ വഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു.
മാര്‍ച്ച് ഒന്നിനു ശേഷം താമസ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഡിസംബര്‍ 31വരെ തിരിച്ചുവരാമെന്ന യു.എ.ഇ സര്‍ക്കാറിെൻറ ഇളവ് പ്രവാസികള്‍ക്ക് വലിയ ആശ്വാസമായിരുന്നു. എന്നാല്‍, ജൂണ്‍ ഒന്നിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് വിദേശയാത്രക്ക് അനുമതി നല്‍കേണ്ടതില്ല എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. മൂന്നുമാസമെങ്കിലും വിസ കാലാവധി ബാക്കിയുള്ളവര്‍ക്ക് മാത്രമേ യാത്രാനുമതി നല്‍കേണ്ടതുള്ളൂവെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
പതിനായിരക്കണക്കിന് പ്രവാസികളുടെ മടക്കയാത്രയാണ് കേന്ദ്രത്തിെൻറ പുതിയ നിര്‍ദേശപ്രകാരം മുടങ്ങാന്‍ പോകുന്നത്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറും കേരളത്തില്‍നിന്നുള്ള എം.പിമാരും വിദേശകാര്യസഹമന്ത്രി വി. മുരളീധരനും അടിയന്തമായി ഇടപെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.