Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസി മടക്കം:...

പ്രവാസി മടക്കം: നിബന്ധന വെക്കാൻ സംസ്ഥാനത്തിന്​ അധികാരമു​േണ്ടായെന്ന്​ ഹൈകോടതി പരിശോധിക്കും

text_fields
bookmark_border
പ്രവാസി മടക്കം: നിബന്ധന വെക്കാൻ സംസ്ഥാനത്തിന്​ അധികാരമു​േണ്ടായെന്ന്​ ഹൈകോടതി പരിശോധിക്കും
cancel

കൊച്ചി: ചാ​ര്‍ട്ടേ​ഡ് വി​മാ​ന​ങ്ങ​ളി​ല്‍ പ്ര​വാ​സി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​ന്​ കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് അ​ട​ക്കം നി​ബ​ന്ധ​ന ചു​മ​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ അ​ധി​കാ​ര​മു​േ​ണ്ടാ​യെ​ന്ന്​ ഹൈ​കോ​ട​തി പ​രി​ശോ​ധി​ക്കു​ന്നു.

പ്ര​വാ​സി മ​ട​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ​​മാ​ർ​ഗ​രേ​ഖ​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ ഉ​പാ​ധി നി​ർ​ബ​ന്ധ​മാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളും ഹാ​ജ​രാ​ക്കാ​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്. മ​ണി​കു​മാ​ർ, ജ​സ്​​റ്റി​സ്​ ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട്​ നി​ർ​ദേ​ശി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ് മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ് റെ​ജി താ​ഴ​മ​ൺ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് കോ​ട​തി നി​ർ​ദേ​ശം.

നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം വ്യോ​മ​യാ​ന വ​കു​പ്പി​െൻറ നി​ല​പാ​ട്​ തേ​ടി​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്​​ച ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ, യാ​ത്ര​ക്കാ​ർ​ക്കും യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​വ​ർ​ക്കു​മാ​യി മാ​ർ​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ച്ച​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ക്വാ​റ​​ൻ​റീ​നും ഐ​സൊ​ലേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ്​ സം​സ്ഥാ​ന​ങ്ങ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്​ എ​ങ്ങ​നെ ബാ​ധ​ക​മാ​കു​മെ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

എ​ന്നാ​ൽ, രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​​നി​ന്ന്​ യാ​ത്ര​ക്കാ​രെ എ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​രേ​ഖ​യി​ൽ ​േക​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ നി​ബ​ന്ധ​ന പാ​ലി​ക്ക​ണ​മെ​ന്ന പ​രാ​മ​ർ​ശ​മു​ണ്ടെ​ന്ന്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ ഉ​പാ​ധി നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ലൂ​ടെ ഈ ​നി​ബ​ന്ധ​ന​ക​ളെ കേ​ന്ദ്രം പ​രോ​ക്ഷ​മാ​യി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നാ​ണ്​ വെ​ളി​പ്പെ​ടു​ന്ന​തെ​ന്ന്​ കോ​ട​തി പ​റ​ഞ്ഞു.

കേ​ന്ദ്ര മാ​ർ​ഗ​രേ​ഖ​യി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്​ നി​ബ​ന്ധ​ന വെ​ക്കാ​ൻ അ​ധി​കാ​ര​മു​​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ക്കേ​ണ്ട​തു​​ണ്ടെ​ന്ന്​ വി​ല​യി​രു​ത്തി​യ കോ​ട​തി, രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഹ​ര​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtmalayalam newspravasi returnKerala News
Next Story