Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസി മടക്കം:...

പ്രവാസി മടക്കം: കേരളത്തിന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അഭിനന്ദനം

text_fields
bookmark_border
പ്രവാസി മടക്കം: കേരളത്തിന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അഭിനന്ദനം
cancel

തിരുവനന്തപുരം: കോവിഡ്​ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് പി.പി.ഇ കിറ്റും എൻ-95 മാസ്കും കൈയുറയും മുഖ കവചവും നിർബന്ധമാക്കണമെന്ന കേരളത്തിന്‍റെ നിർദേശത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ അഭിനന്ദനം.

ഇതുസംബന്ധിച്ച് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സ്​ഥാനപതിമാരുമായി ചർച്ച നടത്തുമെന്നും എയർലൈൻസ് അധികൃതരുടെ സഹകരണം കേരളത്തിന് നേരിട്ട് ഉറപ്പാക്കാമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ കേരള ചീഫ് സെക്രട്ടറി വിശ്വാസ് മേത്തക്ക് അയച്ച കത്തിൽ പറയുന്നു.

വൈറസ്​ വ്യാപനം തടയുന്നതിന് കേരളം സ്വീകരിക്കുന്ന പ്രായോഗികമായ സമീപനങ്ങളെ അഭിനന്ദിക്കുന്നു. ഇത്തരം സുരക്ഷ നടപടികൾ വന്ദേഭാരത് മിഷനിലടക്കം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സഹായിക്കുമെന്ന്​ കത്തിലുണ്ട്​.

പ്രവാസി മടക്കത്തിൽ കേരളത്തിന് മാത്രമായി പ്രത്യേകം നിബന്ധന നടപ്പാക്കാനാകില്ലെന്ന് വ്യാഴാഴ്ച വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞതിന് പിന്നാലെയാണ് കേരളം സ്വീകരിച്ച നിലപാടിനെ അഭിനന്ദിച്ച് കേന്ദ്രവിദേശകാര്യ സെക്രട്ടറിയുടെ കത്ത് രാത്രിയോടെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയത്. പ്രവാസി മടക്കം: കേരളത്തിന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അഭിനന്ദനം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-Kerala NewsPravasi Return​Covid 19
Next Story