പ്രവാസികളുടെ ക്വാറൻറീൻ കേരളത്തിെൻറ ശിപാർശയിൽ മറുപടി അറിയിക്കണമെന്ന് കേന്ദ്രത്തോട് ഹൈകോടതി
text_fieldsകൊച്ചി: വിദേശത്തുനിന്ന് എത്തിയവർക്ക് സർക്കാറിെൻറ നേരിട്ടുള്ള (ഇൻസ്റ്റിറ്റ്യൂഷനൽ) ക്വാറൻറീൻ മാർഗനിർദേശത്തിൽ ഭേദഗതി ആവശ്യപ്പെട്ട് കേരളം സമർപ്പിച്ച ശിപാർശയിൽ ഉടൻ മറുപടി നൽകണമെന്ന് കേന്ദ്രസർക്കാറിനോട് ഹൈകോടതി. ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുന്നതുവരെ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ അറിയിക്കാനും ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട ഹരജികളിലാണ് ഇതുസംബന്ധിച്ച നിർദേശമുണ്ടായത്.
മേയ് ഏഴിന് ചീഫ് സെക്രട്ടറി കത്തയച്ചതിന് പുറമെ പ്രധാനമന്ത്രിയുമായുള്ള വിഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രിതന്നെ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും മറുപടി കാത്തിരിക്കുകയാണെന്നും അഡീ. അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഏഴുദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനും അതിനുശേഷം വീടുകളിൽ നിരീക്ഷണവുമാണ് കേരളം നിർദേശിക്കുന്നത്. ഗർഭിണികൾ, പ്രായമേറിയവർ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർക്ക് തുടക്കംമുതലേ വീട്ടിൽതന്നെ ക്വാറൻറീൻ നടപ്പാക്കാനുള്ള അനുമതിയാണ് കേരളം ആവശ്യപ്പെടുന്നത്. സംസ്ഥാനത്ത് വീട്ടിലെ നിരീക്ഷണം ഇൻസ്റ്റിറ്റ്യൂഷനൽപോലെ ശക്തമാണെന്നും എ.എ.ജി പറഞ്ഞു.
എന്നാൽ, പൊതുജന താൽപര്യ സംരക്ഷണത്തിന് മുൻഗണന നൽകിയാണ് 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നടപ്പാക്കുന്നതെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമുള്ള കേന്ദ്ര നിർദേശം സംസ്ഥാനങ്ങൾ പാലിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനവും പരീക്ഷണാർഥം ഭേദഗതി ആവശ്യപ്പെടുന്നത് കേന്ദ്ര മാർഗരേഖക്ക് വിരുദ്ധമാകും.
സംസ്ഥാനത്തിെൻറ അപേക്ഷയിൽ വിദഗ്ധ സമിതിയാണ് തീരുമാനമെടുക്കേണ്ടതെന്നും അതിന് നിർബന്ധിക്കാനാകില്ലെന്നും നിലവിൽ സംസ്ഥാനം മാർഗനിർദേശം ലംഘിച്ചതായും കേന്ദ്രം വ്യക്തമാക്കി. വിദേശത്തുനിന്ന് എത്തുന്നവരുടെ എണ്ണംകൂടി ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതല്ലേയെന്ന് കോടതി ഈ ഘട്ടത്തിൽ ചോദിച്ചു. തുടർന്നാണ് സംസ്ഥാനത്തിെൻറ അപേക്ഷയിൽ എത്രയും വേഗം തീരുമാനമെടുക്കാനും ആശയക്കുഴപ്പം മാറ്റാനും കോടതി നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
