Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightപ്രവാസികൾക്ക്​...

പ്രവാസികൾക്ക്​ കൈത്താങ്ങായി പയ്യന്നൂര്‍ സൗഹൃദവേദി

text_fields
bookmark_border
പ്രവാസികൾക്ക്​ കൈത്താങ്ങായി പയ്യന്നൂര്‍ സൗഹൃദവേദി
cancel
camera_altയാത്രക്കാരുമായി കണ്ണൂരിലെത്തിയ പയ്യന്നൂർ സൗഹൃദവേദിയുടെ ചാർട്ടേഡ് വിമാനം

പ​യ്യ​ന്നൂ​ർ: കോ​വി​ഡ്-19 പ്ര​തി​സ​ന്ധി​യി​ല്‍പെ​ട്ട 400 പ്ര​വാ​സി​ക​ളെ ര​ണ്ടു​ ദി​വ​സ​ത്തി​നു​ള്ളി​ൽ നാ​ട്ടി​ലെ​ത്തി​ച്ച് പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി. യു.​എ.​ഇ​യി​ല്‍ ജോ​ലി ന​ഷ്​​ട​പ്പെ​ട്ടും ജോ​ലി തേ​ടി വി​സി​റ്റ് വി​സ​യി​ല്‍ എ​ത്തി​യും രോ​ഗ​ങ്ങ​ളാ​ലും മ​റ്റും ബു​ദ്ധി​മു​ട്ടി​യ​വ​രെ​യ​ട​ക്ക​മാ​ണ്​ സൗ​ഹൃ​ദ​വേ​ദി നാ​ട്ടി​ലെ​ത്തി​ച്ച​ത്.

നാ​ട്ടി​ലെ​ത്തി​യ​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും നാ​ട്ടി​ലെ​ത്താ​ൻ പ​ല വാ​തി​ലു​ക​ളും മു​ട്ടി നി​രാ​ശ​രാ​യി​രി​ക്കു​ന്ന​വ​രാ​യി​രു​ന്നു. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലും ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റി​ലും നി​ര​ന്ത​രം സ​മ്മ​ർ​ദം ചെ​ലു​ത്തി​യാ​ണ്​ നാ​ട്ടു​കാ​െ​​ര തി​രി​കെ​യെ​ത്തി​ച്ച​ത്. സൗ​ഹൃ​ദ​വേ​ദി​യു​ടെ 22 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ്‌ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ മു​ഴു​വ​ന്‍ ഓ​ണ്‍ലൈ​ന്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​വ​രെ ബ​ന്ധ​പ്പെ​ട്ടും റേ​ഡി​യോ​യി​ല്‍ അ​റി​യി​പ്പ് ന​ല്‍കി​യും രാ​പ്പ​ക​ല്‍ ശ്ര​മി​ച്ച​തു​കൊ​ണ്ടാ​ണ്​ ഒ​രു സീ​റ്റു​പോ​ലും ഒ​ഴി​വാ​കാ​തെ എ​ത്തി​ക്കാ​നാ​യ​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ആ​ദ്യ വി​മാ​നം 25ന് 189 ​യാ​ത്ര​ക്കാ​രു​മാ​യി ദു​ബൈ​യി​ല്‍നി​ന്ന് ഫ്ലൈ ​ദു​ബൈ​യു​ടേ​താ​യി​രു​ന്നു. ര​ണ്ടാ​മ​താ​യി 27ന് ​ഷാ​ര്‍ജ​യി​ല്‍നി​ന്ന് എ​യ​ര്‍ അ​റേ​ബ്യ വി​മാ​നം 215 യാ​ത്ര​ക്കാ​രു​മാ​യി ക​ണ്ണൂ​രി​ല്‍ പ​റ​ന്നി​റ​ങ്ങി. വി​സി​റ്റ് വി​സ​യി​ല്‍ ജോ​ലി തേ​ടി വ​ന്ന് പാ​ര്‍ക്കി​ല്‍ കി​ട​ന്നു​റ​ങ്ങു​ന്നു​വെ​ന്ന​റി​ഞ്ഞ നാ​ട്ടു​കാ​ര​നാ​യ ഒ​രു യു​വാ​വി​നു സൗ​ജ​ന്യ​മാ​യി ടി​ക്ക​റ്റ്‌ ന​ല്‍കി. ര​ണ്ടു ദി​വ​സം മു​മ്പ് ഫ്ലൈ​റ്റ് ഷെ​ഡ്യൂ​ള്‍ ക​ണ്‍ഫ​ര്‍മേ​ഷ​ന്‍ കി​ട്ടി​യ​തി​നു​ശേ​ഷം മാ​ത്രം യാ​ത്ര​ക്കാ​രി​ല്‍നി​ന്ന് ടി​ക്ക​റ്റ്‌ തു​ക വാ​ങ്ങി ടി​ക്ക​റ്റു​ക​ള്‍ മു​ന്‍കൂ​റാ​യി എ​ത്തി​ച്ചു​ന​ല്‍കി.

ഉ​ഷ നാ​യ​ര്‍, അ​ബ്​​ദു​ല്‍ ന​സീ​ര്‍, ബ്രി​ജേ​ഷ്, പ്ര​സി​ഡ​ൻ​റ്​ പി.​യു. പ്ര​കാ​ശ​ന്‍, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ര​മേ​ഷ് പ​യ്യ​ന്നൂ​ര്‍, വി.​പി. ശ​ശി​കു​മാ​ര്‍, എം.​വി. രാ​ഘ​വ​ന്‍, നി​കേ​ഷ്കു​മാ​ര്‍, ഗി​രീ​ഷ്‌, ദീ​പ​ക്, അ​ന്‍വ​ര്‍ രാ​മ​ന്ത​ളി, പ്ര​വീ​ണ്‍, മെ​ഹ​മൂ​ദ്, പ്ര​സൂ​ത​ന്‍, സു​നി​ല്‍, ബ​ബി​ത, ര​മേ​ശ​ന്‍, റാ​ഷി​ദ്, വി​നോ​ദ്, സ​നേ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ സ​ഹാ​യ​സേ​വ​ന​ങ്ങ​ളും പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി​യു​ടെ ഈ ​ചാ​ർ​ട്ടേ​ഡ് ഫ്ലൈ​റ്റ് ദൗ​ത്യ​ത്തി​​െൻറ പി​ന്നി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi MalayaleePayyanur Friends
News Summary - Pravasi Malayalee Payyanur Friends
Next Story