ഉദ്യോഗസ്ഥ സമീപനത്തിൽ മനംമടുത്തു; പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് പ്രതിഭ എം.എൽ.എ
text_fieldsകായംകുളം: റോഡുകളിൽ ജീവൻ പൊലിയുന്ന സംഭവങ്ങൾ പതിവായിട്ടും അനങ്ങാപ്പാറനയം സ്വീകരിക്കുന്ന ഉദ്യോഗസ്ഥ സമീപനത്തിൽ മനംനൊന്ത് പൊതുവേദിയിൽ വനിത എം.എൽ.എയുടെ പൊട്ടിക്കരച്ചിൽ. ജില്ല െപാലീസിെൻറ ശുഭയാത്ര പരിപാടിയുടെ സമാപനച്ചടങ്ങിലാണ് യു. പ്രതിഭ എം.എൽ.എ കരച്ചിലടക്കാൻ പ്രയാസപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങളുടെ ദയനീയാവസ്ഥയും ഉദ്യോഗസ്ഥർ കാട്ടുന്ന അലംഭാവവുമാണ് എം.എൽ.എയെ വിഷമിപ്പിച്ചത്.
ഭരണകക്ഷിക്കാരിയായിട്ടും സമരം ചെയ്യുമെന്ന മുന്നറിയിപ്പ് നൽകേണ്ട സാഹചര്യമുണ്ടായതായി ജില്ല പൊലീസ് മേധാവി പെങ്കടുത്ത ചടങ്ങിൽ ഉദ്ഘാടനപ്രസംഗം നടത്തവെ എം.എൽ.എ പറഞ്ഞു. മരിച്ചവരാരും ഉദ്യോഗസ്ഥരുടെ ബന്ധുക്കളല്ല. റോഡിൽ നിരന്തരം അപകട മരണങ്ങളുണ്ടായിട്ടും ട്രാഫിക് പൊലീസ് തിരിഞ്ഞുനോക്കുന്നില്ല.
റോഡിൽ ഒരു അടയാളം വരക്കാൻപോലും അവർ തയാറായില്ല. സർക്കാർ ഫണ്ട് നൽകിയിട്ടും ചെലവഴിക്കാൻ തന്നിഷ്ടക്കാരായ ചില ഉദ്യോഗസ്ഥർ തയാറാകുന്നില്ല. കരയേണ്ടി വന്നത് കരുത്തില്ലാത്തതുകൊണ്ടല്ലെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.നഗരസഭ ചെയർമാൻ എൻ. ശിവദാസൻ അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
