ലിജു ജയിച്ചത് കരഞ്ഞു വോട്ട് വാങ്ങി, എന്നെ വില്ലത്തിയാക്കി അപവാദ പ്രചാരണം നടത്തി -യു. പ്രതിഭ
text_fieldsകായംകുളം: കായംകുളത്തെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന നിലവിലെ മന്ത്രി എം. ലിജുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി എൽ.ഡി.എഫ് സ്ഥാനാർഥിയും മുൻ എം.എൽ.എയുമായ യു. പ്രതിഭ. എം. ലിജു ജയിച്ചത് ശരിയായ മാർഗത്തിലൂടെയല്ലെന്നും, ജനങ്ങൾക്ക് മുന്നിൽ കരഞ്ഞു കാട്ടിയാണ് വോട്ട് വാങ്ങിയതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ പ്രതിഭ ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വില്ലത്തിയാക്കി ചിത്രീകരിക്കാനും വീടുകൾ കയറി അപവാദ പ്രചാരണം നടത്താനും ബോധപൂർവ്വമായ ശ്രമം നടന്നതായും അവർ പറഞ്ഞു.
‘പ്രതിഭ രണ്ടു തവണ ജയിച്ചതല്ലേ, ഇനി ഒരു തവണ എനിക്ക് അവസരം തരൂ’ എന്ന് പറഞ്ഞാണ് യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഇപ്പോഴത്തെ മന്ത്രി പ്രചാരണം നടത്തിയത്. ഇത് നമ്മൾ പരസ്യമായി കേട്ട കാര്യമാണ്. ഈ വാക്കുകളിലൂടെ വലിയൊരു സഹതാപ തരംഗം വോട്ടർമാർക്കിടയിൽ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതോടെ തന്നെ ഒരു വലിയ വില്ലത്തിയുടെ സ്ഥാനത്താണ് ആളുകൾ പ്രതിഷ്ഠിച്ചതെന്നും പ്രതിഭ വീഡിയോയിൽ തുറന്നടിച്ചു.
വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറക്കുന്നതാണ് കായംകുളത്തെ തോൽവിക്ക് ശേഷമുള്ള യു. പ്രതിഭയുടെ ഈ പരസ്യ പ്രതികരണം. മന്ത്രി എം. ലിജുവിനെ നേരിട്ട് ലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ സൈബർ പോരാട്ടം വരും ദിവസങ്ങളിൽ രാഷ്ട്രീയ വൃത്തങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് കാരണമായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

