Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രശാന്ത് നാരായണൻ അന്തരിച്ചു

text_fields
bookmark_border
പ്രശാന്ത് നാരായണൻ അന്തരിച്ചു
cancel

തിരുവനന്തപുരം: നാടകനടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു. 51 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

15-ാമത്തെ വയസ്സ് മുതൽ നാടകങ്ങൾ എഴുതിത്തുടങ്ങി. മകരധ്വജൻ, മഹാസാഗരം, മണികർണിക, കറ, താജ് മഹൽ, തപാലാപ്പീസ്, മോഹൻലാൽ അഭിനയിച്ച ഛായാമുഖി എന്നിങ്ങനെ നിരവധി നാടകങ്ങൾ അദ്ദേഹത്തിന്‍റേതായുണ്ട്. ഭാസന്‍റെ സംസ്കൃത നാടകമായ സ്വപ്ന വാസവദത്തം വിവിധ ഭാഷകളിൽ സംവിധാനം ചെയ്തു.

തിരുവനന്തപുരം വെള്ളായണിയിൽ കഥകളി സാഹിത്യകാരൻ വെള്ളായണി നാരായണൻ നായരുടേയും ശാന്തകുമാരി അമ്മയുടേയും മകനാണ്.
സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - prasanth narayanan passed away
Next Story