Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കണം: പ്രശാന്ത്​ ബാലകൃഷ്ണൻ നായർ

text_fields
bookmark_border
ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കണം: പ്രശാന്ത്​ ബാലകൃഷ്ണൻ നായർ
cancel
camera_alt

പ്ര​ശാ​ന്ത് ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ

കൊ​ച്ചി: ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യും എ.​ഐ​യും (കൃ​ത്രി​മ ബു​ദ്ധി) വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ന​മ്മ​ളെ​ല്ലാം ജീ​വി​ക്കു​ന്ന​തെ​ന്ന്​ ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​മാ​യ ഗ​ഗ​ൻ​യാ​ൻ പ​ദ്ധ​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി എ​യ​ർ ക​മ്മ​ഡോ​ർ പ്ര​ശാ​ന്ത് ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ. ഡി​ജി​റ്റ​ൽ ലോ​ക​ത്ത് ഏ​താ​ണ് യ​ഥാ​ർ​ഥ​മെ​ന്ന് തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സ​മു​ള്ള ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഡി​ജി​റ്റ​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ച്ചി​യി​ൽ ന​ട​ന്ന കേ​ര​ള സൈ​ബ​ർ സു​ര​ക്ഷ സ​മ്മി​റ്റി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​വും സൈ​ബ​ർ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും ശ​രി​യാ​യി കൈ​കാ​ര്യം ചെ​യ്തി​ല്ലെ​ങ്കി​ൽ അ​വ ഫ​ല​പ്ര​ദ​മാ​കി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​വി​യി​ലെ ആ​വ​ശ്യ​ങ്ങ​ളു​ടെ​യും വ്യ​വ​സാ​യ​ങ്ങ​ളു​ടെ​യും കാ​ര്യ​ത്തി​ൽ ‘രാ​ജ്യ​വ്യാ​പ​ക സ​മീ​പ​നം’ അ​നി​വാ​ര്യ​മാ​ണ്. ഇ​ത്ത​രം സ​മീ​പ​ന​ങ്ങ​ളി​ൽ ഭൗ​തി​ക അ​തി​ർ​ത്തി​ക​ൾ എ​വി​ടെ അ​വ​സാ​നി​ക്കു​ന്നു​വെ​ന്നും ഡി​ജി​റ്റ​ൽ അ​തി​ർ​ത്തി​ക​ൾ എ​വി​ടെ തു​ട​ങ്ങു​ന്നു​വെ​ന്നും വേ​ർ​തി​രി​ച്ച​റി​യു​ക പ്ര​യാ​സ​ക​ര​മാ​ണ്. ഇ​ത് ന​മ്മ​ളെ എ​ല്ലാ​വ​രെ​യും ബാ​ധി​ച്ചേ​ക്കാം. ശ​രി​യാ​യ അ​വ​ബോ​ധ​ത്തി​ലൂ​ടെ മാ​ത്ര​മേ ന​മു​ക്ക് അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് മു​ന്നേ​റാ​ൻ ക​ഴി​യൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ഫ്​ 9 ഇ​ൻ​ഫോ​ടെ​ക് പ്ര​തി​നി​ധി​ക​ളാ​യ ജ​യ​കു​മാ​ർ മോ​ഹ​ന​ച​ന്ദ്ര​ൻ, ഡേ​റ്റ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ സി.​ഇ.​ഒ വി​നാ​യ​ക് ഗോ​ഡ്സെ, ലെ​ഫ്റ്റ​നെ​ന്‍റ്​ ജ​ന​റ​ൽ മാ​ധ​വ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​രും സമ്മിറ്റിൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - prasanth balakrishnan nair about digital security
Next Story