Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടിയന്തരാവസ്​ഥയിൽ...

അടിയന്തരാവസ്​ഥയിൽ കേരളത്തിൽ പ്രണബി​െൻറ ചാരന്മാർ

text_fields
bookmark_border
അടിയന്തരാവസ്​ഥയിൽ കേരളത്തിൽ പ്രണബി​െൻറ ചാരന്മാർ
cancel

അടിയന്തരാവസ്​ഥയുടെ ഭീതിദമായ നാളുകളിൽ ഇന്ദിര ഗാന്ധിയുടെ ഏറ്റവും വിശ്വസ്​തനായി നിലകൊണ്ടത്​ പ്രണബ്​ മുഖർജിയായിരുന്നു. അടിയന്തരാവാസ്​ഥക്കെതിരായ ശബ്​ദങ്ങളെ ഒതുക്കുന്നതിന്​ പ്രണബ്​ മുഖർജി നേരിട്ടുതന്നെ ഇറങ്ങി.

അതി​െൻറ ഭാഗമായി അദ്ദേഹം കേരളത്തിൽ പോലും നേരി​ട്ടെത്തി. അതേക്കുറിച്ച്​ വിഖ്യാത ചരിത്രകാരൻ എം.ജി.എസ്​ നാരായണൻ 'ജാലകങ്ങൾ' എന്ന ത​െൻറ ആത്മകഥയിൽ വിശദമായി പറയുന്നുണ്ട്​.

കോഴിക്കോട്​ ഫാറൂഖ്​ കോളജിൽ എം.ജി.എസി​െൻറ അധ്യാപകനും പിന്നീട്​ സുഹൃത്തുമായിരുന്നു സംസ്​കൃത പണ്ഡിതനും ചരിത്രാന്വേഷകനുമായിരുന്ന ഡോ. കെ.പി. അച്യുതമേനോൻ. പിന്നീട്​ അദ്ദേഹം ബംഗാൾ കേഡറിൽ ഐ.എ.എസ്​ കിട്ടി ഡൽഹിയിലേക്കു പോയി. അടിയന്തരാവസ്​ഥക്കാലത്ത്​ ഇന്ദിര ഗാന്ധിയുടെ വിശ്വസ്​തനായ പ്രണബി​​െൻറ ഉറ്റമിത്രമായിരുന്നു അച്യുത മേനോൻ.

എം.ജി.എസ്​ കാലിക്കറ്റ്​ യൂനിവേഴ്​സിറ്റിയിൽ ചരിത്രവിഭാഗത്തിലായിരിക്കെ ഒരു ദിവസം അച്യുത മേനോ​െൻറ വിളിവന്നു. പ്രണബ്​ മുഖർജിക്ക്​ യൂനിവേഴ്​സിറ്റി സന്ദർശിച്ച്​ വിദ്യാർഥികളെ അഭിസംബോധന ചെയ്യണമെന്ന്​ ആഗ്രഹമുണ്ടെന്നും അതിനുവേണ്ട സൗകര്യങ്ങൾ ചെയ്​തുകൊടുക്കണമെന്നും അറിയിച്ചു.

എം.ജി.എസ്​ വേണ്ട സൗകര്യങ്ങൾ എല്ലാമൊരുക്കി. പ്രണബ്​ മുഖർജിയും ഡോ. അച്യുത മേനോനും വലിയൊരു സംഘത്തോടൊപ്പം വന്നിറങ്ങി. ഒരു വിദ്യാർഥി സമ്മേളനത്തിൽ പ്രണബ്​ സംസാരിക്കുകയും ചെയ്​തു. പക്ഷേ, പിന്നീടാണ്​ അതിനു പിന്നിലെ കെണി താൻ തിരിച്ചറിഞ്ഞതെന്ന്​ എം.ജി.എസ്​ ആത്മകഥയിൽ പറയുന്നു.

അക്കാലത്ത്​ സർവകാല കാമ്പസിനടുത്ത്​ അടിയന്തരാവസ്​ഥക്കെതിരെ ചിലർ പ്രതിഷേധിക്കുകയും ചില നക്​സലൈറ്റുകൾ പൊലീസ്​ ജീപ്പ്​ കത്തിക്കുകയും ഒരു പൊലീസ്​ ഉദ്യോഗസ്​ഥൻ മരിക്കുകയും ചെയ്​തിരുന്നു. അതേക്കുറിച്ച്​ അന്വേഷിക്കാനും സർക്കാർ നയങ്ങൾക്ക്​ പിന്തുണതേടാനുമായിരുന്നു പ്രണബ്​ മുഖർജി കാലിക്കറ്റ്​ യൂനിവേഴ്​സിറ്റിതന്നെ തെര​ഞ്ഞെടുത്തു വന്നതെന്ന്​ എം.ജി.എസ്​ അനുസ്​മരിക്കുന്നു.

അടിയന്തരാവസ്​ഥക്കെതിരായ പ്രതിഷേധപ്രവർത്തനങ്ങൾ അടിച്ചമർത്തുന്നതിനായി രഹസ്യാന്വേഷണ വിഭാഗത്തി​െൻറ വൻ സന്നാഹത്തോടെയായിരുന്നു പ്രണബ്​ മുഖർജിയും ഡോ. കെ.പി. അച്യുത മേനോനും കേരളം സന്ദർശിച്ചതെന്ന്​ എം.ജി.എസ്​ വ്യക്തമാക്കുന്നു.

അടിയന്തരാവസ്​ഥ കാലത്ത്​ പൊലീസ്​ കസ്​റ്റഡിയിൽ ജീപ്പിൽ കൊണ്ടുപോകുന്നതിനിടയിൽ അങ്ങാടിപ്പുറം ബാലകൃഷ്​ണൻ എന്ന നക്​സലൈറ്റ്​ ജീപ്പിന്​ തീ കൊടുത്ത്​ ഡിവൈ.എസ്.പി ബാലസുബ്രഹ്മണ്യം എന്നയാൾക്കൊപ്പം മരണം വരിച്ച സംഭവത്തെക്കുറിച്ചാണ്​ എം.ജി.എസ്​ ആത്മകഥയിൽ സൂചിപ്പിക്കുന്നത്​.

ആ സംഭവം കേന്ദ്രത്തി​െൻറ ശ്രദ്ധയിലെത്തി. ഇന്ദിര ഗാന്ധിയുടെ നിർദേശപ്രകാരം കേരളത്തിലെ നക്​സലുകളെ ഒതുക്കുന്നതിനായിരുന്നു രഹസ്യാന്വേഷണ പടയുമായി പ്രണബ്​ മുഖർജി അക്കാലത്ത്​ കേരളത്തിൽ വന്നത്​. പിന്നീട്​ രാഷ്​ട്രപതിയായപ്പോഴും അദ്ദേഹം കേരളത്തിൽ വന്നു. കാസർകോട്​​ കേന്ദ്ര സർവകലാശാലയുടെ ഉദ്​ഘാടനത്തിനായിരുന്നു അത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mgs narayananpranab mukharjee
Next Story