Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രമോദ് കോട്ടൂളിയുടെ പ്രതിഷേധം അപ്രതീക്ഷിതം; പുറത്താക്കിയതിനാൽ കാര്യങ്ങൾ തുറന്നുപറയാൻ ഇനി വിലക്കുകളില്ല

text_fields
bookmark_border
പ്രമോദ് കോട്ടൂളിയുടെ പ്രതിഷേധം അപ്രതീക്ഷിതം; പുറത്താക്കിയതിനാൽ കാര്യങ്ങൾ തുറന്നുപറയാൻ ഇനി വിലക്കുകളില്ല
cancel

കോഴിക്കോട്: പി.എസ്.സി കോഴ ആരോപണത്തിൽ കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയുടെ മിന്നൽ പ്രതിഷേധം പാർട്ടിക്ക് അപ്രതീക്ഷിതം. പുറത്താക്കിയത് അറിഞ്ഞയുടൻ പണം കൊടുത്തതാര്, ആർക്കെന്ന് പറയണം എന്നാവശ്യപ്പെട്ട പ്രമോദ് ആദ്യം അമ്മയേയും കൂട്ടി പരാതിക്കാരൻ ശ്രീജിത്തിന്റെ ചേവായൂർ വില്ലിക്കൽ കോട്ടക്കുന്നിലെ വീട്ടിലേക്കാണ് പോയത്.

എന്തിനുവേണ്ടിയാണ് തനിക്ക് കോഴ മേൽവിലാസം നൽകിയതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട പ്രമോദ് പരാതിക്കാരനുമായുള്ള ബന്ധവും പരസ്യമാക്കിയിട്ടുണ്ട്.

ഭാര്യയുടെ ബന്ധുവായ ശ്രീജിത്തുമായി സൗഹൃദ ബന്ധമുണ്ട്. ഒന്നിലേറെ തവണ വീട്ടിൽ വന്നിട്ടുണ്ടെന്നും പ്രമോദ് പറഞ്ഞു. പൊലീസിലടക്കം പരാതി നൽകുമെന്ന പ്രമോദിന്റെ പ്രസ്താവനയും മറ്റാരെയൊക്കെയോ ലക്ഷ്യമിട്ടാണെന്നാണ് സൂചനകൾ. സി.പി.എമ്മിൽ ഇതുവരെ കാണാത്തതരത്തിലുള്ള സ്ഥിതിവിശേഷമാണ് ശനിയാഴ്ച കോഴിക്കോട്ട് കണ്ടത്.

കോഴ ആരോപണത്തിൽ ജില്ല കമ്മിറ്റി പുറത്താക്കി പ്രമോദ് ഉൾപ്പെടുന്ന ടൗൺ ഏരിയ കമ്മിറ്റി യോഗത്തിൽ ഇത് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് പ്രമോദ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. മാത്രമല്ല ഉടനടി പോസ്റ്ററുകൾ അടക്കം തയാറാക്കിയാണ് പ്രമോദ് പ്രതിഷേധത്തിനിറങ്ങിയത് എന്നതും പലതും മുൻകൂട്ടി കണ്ടാണെന്നത് വ്യക്തമാണ്.

പാർട്ടിയിൽനിന്ന് പുറത്തുപോയതിനാൽ കോഴ ആരോപണത്തിൽ മറ്റു നേതാക്കൾക്കാർക്കെങ്കിലും പങ്കുണ്ടെങ്കിൽ അത് വെളിപ്പെടുത്തുന്നതിന് പ്രമോദിന് ഇനി തടസ്സങ്ങളും വിലക്കുകളുമില്ല. ഇത് മുൻനിർത്തിയും മന്ത്രി പി.എ. മുഹമ്മദ് റിയാസ് അടക്കമുള്ള നേതാക്കൾക്കെതിരെ ആരോപണങ്ങൾ വരാതിരിക്കാനുമാണ് പുറത്താക്കൽ മാത്രം പ്രഖ്യാപിച്ച് വിഷയം അവസാനിക്കാൻ പാർട്ടി തിടുക്കപ്പെട്ടതെന്നാണ് വിലയിരുത്തൽ.

വെ​ട്ടി​ലാ​യി സി.​പി.​എം

കോ​ഴി​ക്കോ​ട്: പി.​എ​സ്.​സി കോ​ഴ ആ​രോ​പ​ണ​ത്തി​ൽ പു​റ​ത്താ​ക്ക​ലി​നു പി​ന്നാ​ലെ പ്ര​മോ​ദ് കോ​ട്ടൂ​ളി ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ സി.​പി.​എ​മ്മി​നെ വെ​ട്ടി​ലാ​ക്കി. പ​ണം കൊ​ടു​ത്ത​താ​രെ​ന്നും ആ​ർ​ക്കെ​ന്നും നേ​തൃ​ത്വം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​മോ​ദ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ക്കാ​ര്യ​മു​ന്ന​യി​ച്ചു​ള്ള പോ​സ്റ്റ​റു​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഉ​യ​ർ​ത്തു​ക​യും ചെ​യ്ത​തോ​ടെ ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്തെ​ന്ന് വ്യ​ക്ത​മാ​ക്കാ​തി​രു​ന്ന പാ​ർ​ട്ടി നേ​തൃ​ത്വം പ്ര​തി​രോ​ധ​ത്തി​ലാ​യി. ആ​ദ്യം പ​രാ​തി അ​ന്വേ​ഷി​ക്കു​മെ​ന്ന് പ​റ​ഞ്ഞ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പി​ന്നീ​ട് പ​രാ​തി ല​ഭി​ച്ചി​ല്ലെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​നും പി.​എ​സ്.​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു പ​രാ​തി​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ളോ​ട് ആ​വ​ർ​ത്തി​ച്ച​ത്. പാ​ർ​ട്ടി​യു​ടെ സ​ൽ​പേ​രി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​ന് പ്ര​മോ​ദ് കോ​ട്ടൂ​ളി​യെ സം​ഘ​ട​ന ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ്​ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​തെ​ന്ന് മാ​ധ്യ​മ​ങ്ങ​​​ളോ​ട് പ​റ​ഞ്ഞ മോ​ഹ​ന​ൻ, എ​ന്ത് കാ​ര​ണ​ത്തി​നാ​ണ് പു​റ​ത്താ​ക്കി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്കാ​ത്ത​തോ​ടെ വി​ഷ​യം തീ​ർ​ന്നി​ട്ടി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ഡി.​വൈ.​എ​ഫ്.​ഐ യൂ​നി​റ്റ് പ്ര​സി​ഡ​ന്റാ​യി​രി​ക്കെ പ്ര​മോ​ദ് രൂ​പ​വ​ത്ക​രി​ച്ച ‘യു​വ​ധാ​ര കോ​ട്ടൂ​ളി’​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രി​ൽ വ​ലി​യൊ​രു വി​ഭാ​ഗ​വും പ്ര​മോ​ദി​നെ പി​ന്തു​ണ​ക്കു​ന്ന​വ​രാ​ണ്.

നേ​ര​ത്തേ ചേ​ർ​ന്ന ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ പ്ര​മോ​ദി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് മ​ന്ത്രി റി​യാ​സി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും എ​ള​മ​രം ക​രീം, പി. ​മോ​ഹ​ന​ൻ പ​ക്ഷ​മാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടി​യ ശേ​ഷ​മേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​വൂ എ​ന്ന നി​ല​പാ​ടെ​ടു​ത്ത​ത്. ഇ​തി​ന്റെ പേ​രി​ൽ​ത​ന്നെ നേ​താ​ക്ക​ൾ​ക്കി​ട​യി​ലെ സ​മ​വാ​ക്യം ചേ​രി​തി​രി​വാ​യി മാ​റി​യി​രു​ന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pramod Kotuli's protest was unexpected
Next Story