Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടക്കപറി യന്ത്രത്തിന്​...

അടക്കപറി യന്ത്രത്തിന്​ പ്രകാശൻ തട്ടാരിക്ക്​ ഇന്നവേഷൻ അവാർഡ്​

text_fields
bookmark_border
അടക്കപറി യന്ത്രത്തിന്​ പ്രകാശൻ തട്ടാരിക്ക്​ ഇന്നവേഷൻ അവാർഡ്​
cancel
camera_alt

അടക്കപറി യന്ത്രവുമായി പ്രകാശൻ ത​ട്ടാരി

കോ​ഴി​ക്കോ​ട്​: അ​ട​ക്ക ക​ർ​ഷ​ക​ർ​ക്ക്​ ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന 'വ​ണ്ട​ർ ക്ലൈം​ബ​ർ' ക​ണ്ടെ​ത്തി​യ പ്ര​കാ​ശ​ൻ ത​ട്ടാ​രി​ക്ക്​ മി​ക​ച്ച ഇ​ന്ന​വേ​ഷ​ൻ അ​വാ​ർ​ഡ്.

ക​ർ​ഷ​ക​ർ​ക്കും കാ​ർ​ഷി​ക മേ​ഖ​ല​ക്കും ഉ​പ​കാ​ര​​പ്ര​ദ​മാ​കു​ന്ന ക​ണ്ടു​പി​ടി​ത്തം ന​ട​ത്തി​യ ക​ർ​ഷ​ക​ർ​ക്ക്​ ന​ൽ​കു​ന്ന​താ​ണ്​ ഇ​ന്ന​വേ​ഷ​ൻ അ​വാ​ർ​ഡ്. ഒ​രു ല​ക്ഷം രൂ​പ​യും ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​ണ്​ അ​വാ​ർ​ഡ്.

ആ​ൾ ക​മു​കി​ൽ ക​യ​റാ​തെ അ​ട​ക്ക പ​റി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​മാ​ണ്​ വ​ണ്ട​ർ ക്ലൈം​ബ​ർ. അ​ട​ക്ക പ​റി​ക്കാ​നും മ​രു​ന്ന്​ ത​ളി​ക്കാ​നു​മെ​ല്ലാം ഇ​തു​ത​ന്നെ ഉ​പ​യോ​ഗി​ക്കാം. ഇ​ന്ധ​ന​മോ വൈ​ദ്യു​തി​യോ ആ​വ​ശ്യ​മി​ല്ലാ​തെ ക​പ്പി​യും ക​യ​റും ഉ​പ​യോ​ഗി​ച്ചാ​ണ്​ യ​ന്ത്രം പ്ര​വ​ർ​ത്തി​പ്പി​ക്കു​ക. ക​യ​റു​ക​ൾ വ​ലി​ച്ച്​ യ​ന്ത്ര​ത്തെ മ​ര​ത്തി​ൽ ഏ​തു ദി​ശ​യി​ലേ​ക്ക്​ തി​രി​ക്കാ​നും സാ​ധി​ക്കും. അ​ട​ക്കാ​ക്കു​ല​ക​ൾ യ​ന്ത്ര​ത്തി​ലെ 'വി' ​ക്ലാ​മ്പി​ൽ തൂ​ക്കി താ​ഴെ​യി​റ​ക്കാം.

2012ലാ​ണ്​ പ്ര​കാ​ശ​ൻ യ​ന്ത്രം ക​ണ്ടു​പി​ടി​ച്ച​ത്. നേ​ര​ത്തേ, 2010ൽ ​തെ​ങ്ങി​ൽ ക​യ​റു​ന്ന യ​ന്ത്രം നി​ർ​മി​ച്ചി​രു​ന്നു. അ​ത്​ ഉ​പ​യോ​ഗി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ൽ വേ​ണ്ടെ​ന്ന്​ വെ​ച്ചു. ആ ​സ​മ​യ​ത്താ​ണ്​ സ്വ​ന്തം ക​മു​ക്​​ തോ​ട്ട​ത്തി​ൽ​നി​ന്ന്​ അ​ട​ക്ക പ​റി​ക്കു​ന്ന​തി​നാ​യി തെ​ങ്ങു​ക​യ​റു​ന്ന യ​ന്ത്ര​ത്തെ കു​റേ​ക്കൂ​ടി മാ​റ്റി വ​ണ്ട​ർ ക്ലൈം​ബ​ർ എ​ന്ന പേ​രി​ൽ അ​ട​ക്ക​പ​റി യ​ന്ത്രം നി​ർ​മി​ച്ച​ത്. മാ​യ​നാ​ട്​ എ.​യു.​പി സ്​​കൂ​ളി​ന്​ സ​മീ​പം പ്ര​കാ​​ശ്​ െട​ക്​​ എ​ന്ന ക​മ്പ​നി സ്ഥാ​പി​ച്ച്​ യ​ന്ത്രം നി​ല​വി​ൽ വ്യ​വ​സാ​യി​കാ​ടി​സ്​​ഥാ​ന​ത്തി​ൽ വി​ൽ​ക്കു​ന്നു​ണ്ട്.

അ​ട​ക്ക​പ​റി യ​ന്ത്ര​ത്തി​‍െൻറ ക​ണ്ടു​പി​ടി​ത്ത​ത്തി​ന്​ 2013ൽ ​കേ​ര​ള സ്​​റ്റേ​റ്റ്​ കൗ​ൺ​സി​ൽ ഫോ​ർ സ​യ​ൻ​സ്, ടെ​ക്​​നോ​ള​ജി, ആ​ൻ​ഡ്​​ എ​ൻ​വ​യ​ൺ​മെൻറി​‍െൻറ റൂ​റ​ൽ ഇ​ന്ന​വേ​ഷ​ൻ മീ​റ്റ്​ അ​വാ​ർ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്. വി​ൽ​പ​ന നി​കു​തി വ​കു​പ്പി​ൽ​നി​ന്ന്​ വി​ര​മി​ച്ച പ്ര​കാ​ശ​ൻ ഇ​േ​പ്പാ​ൾ കൃ​ഷി​യും ക​ച്ച​വ​ട​വു​മാ​യി സ​ജീ​വ​മാ​ണ്. ഭാ​ര്യ പ്രീ​ത​റാ​ണി​യും സോ​ഫ്​​റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​ർ​മാ​രാ​യ മ​ക്ക​ൾ പ്ര​ജി​ത്തും പ്ര​ശോ​ഭു​മ​ട​ങ്ങു​ന്ന​താ​ണ്​ കു​ടും​ബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Innovation Awardareca nutfarmers awardPrakashan ThattariWonder Climber
News Summary - Prakashan Thattari receives Innovation Award for areca nut machine
Next Story