Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാലഭാസ്​കറുടെ മരണം: ക്രൈംബ്രാഞ്ച്​ വാദം നിഷേധിച്ച് ജ്യൂസ് കടയുടമ

text_fields
bookmark_border
  • സി.സി ടി.വി ഹാർഡ്​ ഡിസ്​ക്​ കൊടുത്തത്​ പൊലീസിന്​ മാത്രം
Balabhaskar
cancel

കൊല്ലം: വയലിനിസ്​റ്റ്​ ബാലഭാസ്കർ അപകടത്തിൽപെട്ട ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ സംബന്ധിച്ച് ക്രൈംബ്രാഞ്ചി​​​ െൻറ വാദം ജ്യൂസ് കടയുടമ നിഷേധിച്ചു. അപകടത്തിന്​ മുമ്പ്​ ബാലഭാസ്​കർ കയറിയ കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കടയുടെ ഉ ടമ ഷംനാദ്​ ആണ്​ ക്രൈംബ്രാഞ്ചിനെതിരെ രംഗത്തെത്തിയത്​. സംഭവദിവസത്തെ ദൃശ്യങ്ങളടങ്ങിയ സി.സി.ടി.വി ഹാർഡ് ഡിസ്ക്, സ് വർണക്കടത്ത് കേസിലെ പ്രതി പ്രകാശ്​ തമ്പി വാങ്ങിക്കൊണ്ടുപോയെന്ന് ഷംനാദ്​ മൊഴിനൽകിയെന്നാണ്​ ക്രൈംബ്രാഞ്ച് അറ ിയിച്ചിരുന്നത്​. ബാലഭാസ്കർ മരിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് പ്രകാശ്​ തമ്പി കടയിലെത്തി പൊലീസിന് കൈമാറാനെന്ന പേരിൽ സി.സി.ടി.വി ഹാർഡ്​ ഡിസ്ക് വാങ്ങിക്കൊണ്ടുപോയതത്രെ. ദിവസങ്ങൾക്ക് ശേഷം തിരികെ കൊണ്ടുവന്ന ഹാർഡ് ഡിസ്കിൽ ദൃശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പറയുന്നു.

ഇൗനിലയിൽ ഷംനാദി​​െൻറ മൊഴി പുറത്തുവന്നതിന് പിന്നാലെ മാധ്യമ പ്രവർത്തകർ അദ്ദേഹത്തി​​െൻറ വീട്ടിലെത്തി. ആദ്യം സംസാരിക്കാൻ കൂട്ടാക്കാതിരുന്ന ഷംനാദ്​ പിന്നീട്​, അടുത്ത ബന്ധുക്കൾക്കൊപ്പം പുറത്തുവന്ന്​ പ്രകാശ്​ തമ്പിയെ അറിയില്ലെന്നും പൊലീസല്ലാതെ ത​​െൻറ പക്കൽനിന്ന് മറ്റാരും സി.സി.ടി.വി ഹാർഡ് ഡിസ്ക് വാങ്ങിയിട്ടില്ലെന്നും അറിയിച്ചു.

‘കഴിഞ്ഞ സെപ്റ്റംബർ 25ന് പുലർച്ചെ രണ്ടോടെ വാഹനത്തി​െൻറ ഹോൺ കേട്ടാണ് കടയിലെ വിശ്രമ മുറിയിൽനിന്ന് പുറത്തേക്ക് വന്നത്. അപ്പോൾ ബർമുഡ ഇട്ട ഒരാൾ വന്ന് ഒരു ജ്യൂസ് ചോദിച്ചു. ഭാര്യക്ക് വേണ്ടേയെന്ന് ചോദിച്ചപ്പോൾ ‘അവൾ നല്ല ഉറക്കത്തിലാണ്, രണ്ട് ദിവസമായുള്ള യാത്രയുടെ ക്ഷീണമുണ്ടെ’ന്ന് മറുപടി പറഞ്ഞു. ജ്യൂസ് കുടിച്ചുകഴിഞ്ഞ് പൈസ വാങ്ങിയശേഷം താൻ വിശ്രമമുറിയിലേക്ക് മടങ്ങിപ്പോയി. ജ്യൂസ് കുടിച്ചയാൾ തിരിച്ച് കാറി​​െൻറ ഏത് സീറ്റിലാണ് കയറിയതെന്ന് ശ്രദ്ധിച്ചില്ല. രണ്ട് ദിവസത്തിന് ശേഷമാണ് കടയിൽ വന്നത് പ്രശസ്ത വയലിനിസ്​റ്റ്​ ബാലഭാസ്കറായിരു​െന്നന്ന് തിരിച്ചറിഞ്ഞത്. അപകടം നടന്ന് രണ്ട് മാസത്തിന് ശേഷമാണ്​ ഡിവൈ.എസ്.പി ഹരികൃഷ്ണൻ വന്ന്​ ഹാർഡ് ഡിസ്ക് വാങ്ങിക്കൊണ്ടുപോയത്’ -ഷംനാദ് അറിയിച്ചു.

പ്രകാശ് തമ്പി പള്ളിമുക്കിൽ വന്നിരുന്നതായി ബാലഭാസ്കറി​െൻറ അടുത്ത സുഹൃത്തും പള്ളിമുക്ക് സ്വദേശിയുമായ ഷുഹാസ് പറഞ്ഞു. പ്രകാശ് തമ്പിയെ അറിയാവുന്ന പള്ളിമുക്കിലെ സുഹൃത്തുക്കളാണ് ഇക്കാര്യം പറഞ്ഞത്. ബാലഭാസ്കർ അനുജനപ്പോലെ കണ്ടിരുന്നയാളായത് കൊണ്ട് വരവിൽ സംശയം തോന്നിയില്ല. ഷംനാദുമായും അടുത്തപരിചയമുണ്ട്. വിവാദങ്ങളിൽ ഉൾപ്പെടേണ്ടെന്ന് കരുതിയാകാം പ്രകാശ് തമ്പിയെത്തിയ കാര്യം ഷംനാദ് മറച്ചുപിടിക്കുന്നതെന്നും ഷുഹാസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prakashan Thambi in Hard Disk Balabhaskar-Kerala News
Next Story