Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊലീസിനെ ബോധവത്കരിക്കണം–കാരാട്ട്
text_fieldsbookmark_border
കണ്ണൂര്‍: എന്തിനും ഏതിനും രാജ്യദ്രോഹ കുറ്റം ചുമത്തുന്ന പൊലീസിനെ ബോധവത്കരിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ‘ഏകീകൃത സിവില്‍ കോഡും ഇടതുപക്ഷവും’ എന്ന വിഷയത്തില്‍ ന്യൂനപക്ഷ സാംസ്കാരിക സമിതി കണ്ണൂര്‍ ജില്ല കോഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ട് എഴുത്തുകാരനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത് ശരിയായ നടപടിയല്ല. പൊലീസുകാരുടെ ഇത്തരം അമിതാധികാര പ്രയോഗങ്ങള്‍ക്കെതിരെ കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
