പിണറായിയുടെ രാജി ആവശ്യപ്പെടാൻ പ്രകാശ് കാരാട്ട് തയാറാകണം- എം.എം ഹസൻ
text_fieldsതിരുവനന്തപുരം: പിണറായിയുടെ മുഖ്യമന്ത്രി സ്ഥാനം രാജി ആവശ്യപ്പെടാൻ പ്രകാശ് കാരാട്ട് തയാറാകണമെന്ന് കേൺഗ്രസ് നേതാവ് എം.എം ഹസൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന ഇടതു സർക്കാർ നടപടികൾക്കെതിരെ സംസ്ഥാന വ്യാപകമായി യു.ഡി.എഫ് സംഘടിപ്പിക്കുന്ന രാപ്പകൽ സമരം തിരുവനന്തപുരം നഗരസഭക്ക് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എം. ഹസൻ.
കേരളത്തിൽ പിണറായി സർക്കാർ അഴിമതിമുക്ത സർക്കാറെന്ന് മധുരയിൽ അവകാശപ്പെട്ട പ്രകാശ് കാരട്ടിൻറെ വാക്കുകൾ പിണറായി വിജയൻ പോലും അംഗീകരിക്കുന്നില്ല. പിണറായി വിജയൻ അഴിമതി നടത്തിയതായി കണ്ടെത്തിയ ഇൻറ്ററീം സെറ്റിൽമെൻറ് ബോർഡ് റിപ്പോർട്ട് പുറത്തുവന്ന് ഒന്നര വർഷം കഴിഞ്ഞിട്ടും നാളിതുവരെ തനിക്കെതിരെയുള്ള അപമാനകാരമായ കണ്ടെത്തലുകൾക്കെതിരേ ഒരു മാനനഷ്ട കേസ് ഫയൽ ചെയ്യാൻ പിണറായി വിജയൻ തയാറാകാത്തതിനുള്ള കാരണം പ്രകാശ് കാരാട്ട് വ്യക്തമാക്കണം.
സ്വന്തം വാക്കുകൾക്ക് ആത്മാർഥതയുണ്ടെങ്കിൽ പിണറായി വിജയൻറെ രാജി ആവശ്യപ്പെടാൻ കാരാട്ട് തയാറാകണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി രാജ്യത്തെ ഫെഡറലിസത്തെ മോദി തകർക്കുന്നു എന്ന് നിരന്തരം വിമർശിക്കുന്ന പിണറായി വിജയൻ ഇവിടെ പഞ്ചായത്തുകളോട് സ്വീകരിക്കുന്നത് മോഡി കേരളത്തോടു സ്വീകരിക്കുന്ന അതേ സമീപനമാണന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ ബീമാപള്ളി റഷീദ് അധ്യക്ഷത വഹിച്ചു. പാലോട് രവി, വി.എസ്. ശിവകുമാർ, സി.പി. ജോൺ, ബാബു ദിവാകരൻ, റ്റി.ശരത്ചന്ദ്രപ്രസാദ്, എം.എ. വാഹിദ്, കൊട്ടാരക്കര പൊന്നച്ചൻ, പി.കെ. വേണുഗോപാൽ. ഇറവൂർ പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

