Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫ് നട്ടാല്‍...

യു.ഡി.എഫ് നട്ടാല്‍ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കുന്നു, കോൺഗ്രസ്​ ഗാരന്‍റി തെരഞ്ഞെടുപ്പ്​ കഴിയും വരെ -പ്രകാശ്​ കാരാട്ട്

text_fields
bookmark_border
യു.ഡി.എഫ് നട്ടാല്‍ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കുന്നു, കോൺഗ്രസ്​ ഗാരന്‍റി തെരഞ്ഞെടുപ്പ്​ കഴിയും വരെ -പ്രകാശ്​ കാരാട്ട്
cancel
camera_alt

ഗാ​ന്ധി പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ സി.​പി.​എം നേ​താ​വ് പ്ര​കാ​ശ് കാ​രാ​ട്ടും തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സു​ധീ​ർ ക​ര​മ​ന​യും പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു

തി​രു​വ​ന​ന്ത​പു​രം: ഹി​ന്ദു​ത്വ അ​ജ​ണ്ട ന​ട​പ്പാ​ക്കാ​ന്‍ വ​ഴ​ങ്ങി​ക്കൊ​ടു​ത്തി​ല്ലെ​ങ്കി​ല്‍ എ​ല്ലാ ത​രം ആ​ക്ര​മ​ണ​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന ഭീ​ഷ​ണി ബി.​ജെ.​പി സ​ർ​ക്കാ​ർ ഉ​യ​ർ​ത്തു​മ്പോ​ൾ, കേ​ര​ള​ത്തി​ലെ യു.​ഡി.​എ​ഫ് ന​ട്ടാ​ൽ കു​രു​ക്കാ​ത്ത നു​ണ​ക​ൾ പ്ര​ച രി​പ്പി​ക്കു​ക​യാ​ണെ​ന്ന് സി.​പി.​എം മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​കാ​ശ് കാ​രാ​ട്ട്. ആ​റ്റി​ങ്ങ​ല്‍ മ​ണ്ഡ​ലം എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി ഒ.​എ​സ്. അം​ബി​ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​രാ​ണാ​ര്‍ത്ഥം സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൽ.​ഡി.​എ​ഫ് സ​ര്‍ക്കാ​ര്‍ പാ​വ​പ്പെ​ട്ട​വ​ര്‍ക്ക് ലൈ​ഫ് മി​ഷ​നി​ലൂ​ടെ വീ​ടു​ക​ള്‍ നി​ര്‍ മി​ച്ചു​ന​ൽ​കു​മ്പോ​ള്‍ രാ​ജ്യ​ത്ത് ബി.​ജെ.​പി​യും കോ​ണ്‍ഗ്ര​സും ഭ​രി​ക്കു​ന്ന സം​സ്ഥാ​ന ങ്ങ​ളി​ല്‍ അ​വ​ര്‍ ബു​ള്‍ഡോ​സ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് വീ​ടു​ക​ള്‍ ഇ​ടി​ച്ചു​നി​ര​ത്തു​ക​യാ​ണ്.

അ​ര്‍ഹ​മാ​യ വി​ഹി​തം കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ത​ട​ഞ്ഞും വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​നും ശ്ര​മി​ക്കു​മ്പോ​ഴും കേ​ര​ളം നേ​ടി​യി​ട്ടു​ള്ള നേ​ട്ട​ങ്ങ​ള്‍ അ​ത്ഭു​താ​വ​ഹ​മാ​ണ്. ബി.​ജെ.​പി​യു​മാ​യി ഡീ​ല്‍ ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത് കോ​ണ്‍ഗ്ര​സ് ആ ​ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ.​എ.​സ​മ്പ​ത്ത് പ​രി​ഭാ​ഷ​ക​നാ​യി. സി.​പി.​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ.​എം. റാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ല്‍.​ഡി.​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ത​ട്ട​ത്തു​മ​ല ജ​യ​ച​ന്ദ്ര​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. സ്ഥാ​നാ​ര്‍ത്ഥി ഒ.​എ​സ്. അം​ബി​ക, ജി​ല്ല​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി. ​പ്രി​യ​ദ​ര്‍ശി​നി, ആ​ര്‍.​രാ​മു, വ​ല്ലൂ​ര്‍രാ​ജീ​വ്, കെ. ​ഷാ​ജി, കി​ളി​മാ​നൂ​ര്‍ പ്ര​സ​ന്ന​ന്‍, വി. ​ബി​നു, ആ​ര്‍.​കെ. ബൈ​ജു, കെ. ​വ​ത്സ​ല​കു മാ​ര്‍, എം. ​ഷി​ബു, പ‍ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ എ​സ്.​വി ഷീ​ബ, എ​സ്. ഷാ​ജു മോ​ള്‍, വൈ​സ് പ്ര​സി​ഡ​ന്റ് ശ്രീ​ജാ ഉ​ണ്ണി​കൃ ഷ്ണ​ന്‍, സി.​ജെ. രാ​ജേ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

കോ​ൺ​ഗ്ര​സ്‌ പ​റ​യു​ന്ന ഗാ​ര​ന്‍റി തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​ഴി​യു​ന്ന​ത്‌ വ​രെ മാ​ത്ര​മാ​ണെ​ന്ന്‌ മു​തി​ർ​ന്ന സി.​പി.​എം നേ​താ​വ്‌ പ്ര​കാ​ശ്‌ കാ​രാ​ട്ട്‌. തെ​ലു​ങ്കാ​ന​യി​ൽ ആ​റു ഗാ​ര​ന്‍റി​ക​ളാ​ണ്‌ പ്ര​ഖ്യാ​പി​ച്ച​ത്‌. അ​തി​ൽ ഒ​ന്ന്‌ 2,500 രൂ​പ സ്‌​ത്രീ​ക​ൾ​ക്ക്‌ പെ​ൻ​ഷ​ൻ ന​ൽ​കു​മെ​ന്നാ​യി​രു​ന്നു. 25മാ​സ​മാ​യി​ട്ട്‌ അ​ത്‌ അ​ക്ക‍ൗ​ണ്ടി​ൽ എ​ത്തി​യി​ട്ടി​ല്ല. വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ൻ 4,000 രൂ​പ പ്ര​ഖ്യാ​പി​ച്ച​തും ല​ഭി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ കേ​ര​ള​ത്തി​ലെ എ​ൽ.​ഡി.​എ​ഫ്‌ സ​ർ​ക്കാ​റി​ന്‍റെ ഗാ​ര​ന്‍റി ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ജ​ന​ങ്ങ​ൾ​ക്ക്‌ അ​റി​യാം.

മെ​ച്ച​പ്പെ​ട്ട കേ​ര​ള​ത്തെ ഇ​നി​യും മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ എ​ൽ.​ഡി.​എ​ഫ്‌ സ​ർ​ക്കാ​ർ തു​ട​ര​ണ​മെ​ന്നും പ്ര​കാ​ശ്‌ കാ​രാ​ട്ട്‌ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ്‌ തെ​ര​ഞ്ഞെ​ടു​പ്പ്‌ പൊ​തു​യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ടി.​എ​സ്. ബി​നു​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ്‌ സ്ഥാ​നാ​ർ​ഥി സു​ധീ​ർ ക​ര​മ​ന, നേ​താ​ക്ക​ളാ​യ എം. ​വി​ജ​കു​മാ​ർ, സി. ​ജ​യ​ൻ ബാ​ബു, എ. ​സ​മ്പ​ത്ത്, എ​ൻ. സു​ന്ദ​രം​പി​ള്ള, എ​സ്.​എ. സു​ന്ദ​ർ, ത​മ്പാ​നൂ​ർ രാ​ജീ​വ്‌, സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prakash karatGuaranteeKerala Assembly Election 2026Congress
News Summary - Prakash Karat says UDF is spreading lies Congress guarantees it until the elections are over
Next Story