സർക്കാറിനെ പുകഴ്ത്തൽ: കാര്യങ്ങൾ വിശദീകരിച്ച് കഴിഞ്ഞെന്ന് വഹാബ് എം.പി
text_fieldsമലപ്പുറം: ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാറിനെയും മന്ത്രി കെ.ടി. ജലീലിനെയും പി.വി. അൻവർ എം.എൽ.എയെയും പ്രശംസിച്ചത് സംബന്ധിച്ച വിശദീകരണം തെൻറ ഫേസ്ബുക്ക് പോസ്റ്റിലുണ്ടെന്ന് പി.വി. അബ്ദുൽ വഹാബ് എം.പി. പ്രസംഗത്തിൽനിന്ന് പല ഭാഗങ്ങളും അടർത്തിയെടുത്താണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. സഹപ്രവർത്തകർക്ക് വിഷമമായിട്ടുണ്ടെങ്കിൽ ഖേദിക്കുന്നതായി അറിയിച്ചതാെണന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അബ്ദുൽ വഹാബ് എം.പി ലീഗ് ജില്ല കമ്മിറ്റിക്ക് വിശദീകരണം നൽകിയതാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഇതടഞ്ഞ അധ്യായമാണ്. സന്ദർഭത്തിന് അനുസരിച്ച് വാക്കുകൾ അടർത്തിയെടുത്തതാണെന്ന് അദ്ദേഹം ബോധിപ്പിച്ചിട്ടുണ്ട്. വഹാബിനെതിരെ നടപടി വേണമെന്ന ബഷീറലി ശിഹാബ് തങ്ങളുടെ പ്രസ്താവന സംബന്ധിച്ച് ഇനി ചർച്ചയുടെ ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
