Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പ്രദീപിന്‍റെ സംസ്ക്കാരം ഇന്ന്

text_fields
bookmark_border
warant officer Pradeep
cancel

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറണ്ട് ഓഫീസര്‍ തൃശൂര്‍ പൊന്നൂക്കര സ്വദേശി പ്രദീപിന്റെ സംസ്‌കാരം ഇന്ന്. സംസ്‌കാര ചടങ്ങുകള്‍ വൈകിട്ടോടെ തൃശൂരിലെ വീട്ടുവളപ്പില്‍ നടക്കും. ഡല്‍ഹിയില്‍ നിന്നും കോയമ്പത്തൂര്‍ സുലൂരിലെ വ്യോമകേന്ദ്രത്തില്‍ ആദ്യം ഭൗതിക ദേഹം എത്തിക്കും.

11 മണിക്ക് ശേഷം സുലൂര്‍ വ്യോമ കേന്ദ്രത്തില്‍ സഹപ്രവര്‍ത്തകര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കും. 12.30 ഓടെ മൃതദേഹം വാളയാറെത്തും. മന്ത്രിമാരായ കെ. രാജൻ, കൃഷ്ണൻകുട്ടി എന്നിവർ വാളയാറിൽ മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് പുത്തൂരിലെ സ്കൂളിൽ ഒരു മണിക്കൂർ പൊതുദർശനം ഉണ്ടാകും.

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌ക്കാരച്ചടങ്ങുകള്‍. പ്രദീപിന് വിരോചിതമായി വിട നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി. പൊന്നുകരയിലെ പ്രദീപിന്റെ വീട്ടിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. രോഗിയായ പിതാവ് രാധാകൃഷ്ണനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. അമ്മ കുമാരിയും ബന്ധുക്കളുമാണ് വീട്ടിൽ ഉള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pradeep, who died in a Coonoor helicopter crash, is buried today
Next Story