Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'ഈ സ്റ്റോപ്പിൽ ഇറങ്ങുവാണ്'; കെ.എസ്.ആര്.ടി.സിയില്‍നിന്ന് ജോലി രാജിവെച്ച് സ്ഥാനാർഥിയായി പ്രദീപ്
text_fieldsbookmark_border
പുഞ്ചവയല്‍ ഡിവിഷനില്‍ മത്സരിക്കുന്ന പ്രദീപൻ
മുണ്ടക്കയം (കോട്ടയം): കെ.എസ്.ആര്.ടി.സിയില്‍നിന്ന് പടിയിറങ്ങിയാണ് പ്രദീപ് ഇടത് സ്ഥാനാർഥിയായത്. പടിയിറങ്ങുന്ന പോസ്റ്ററും വൈറലായി. കെ.എസ്.ആര്.സി ബസില്‍ ഡ്രൈവറായി പ്രവര്‍ത്തിക്കുന്നതിനിടയിലും സി.പി.എമ്മിെൻറ യുവ നേതാവായി സജീവമായിരുന്ന പി.കെ. പ്രദീപാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പുഞ്ചവയല്‍ ഡിവിഷനില്‍നിന്ന് മത്സരിക്കുന്നത്.
ദീര്‍ഘകാലം ഡ്രൈവറായിരുന്ന പ്രദീപ് ബസില്‍നിന്ന് ഇറങ്ങുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. ജോലി രാജിവെച്ചാണ് മത്സരം. പോസ്റ്റര്‍ തയാറാക്കി കൂട്ടുകാരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
Next Story

