യു.ജി.സി കരട് പാഠ്യപദ്ധതി ചട്ടക്കൂട്: പഠിക്കാൻ സമിതി; പ്രഫ. പ്രഭാത് പട്നായിക് ചെയർമാൻ
text_fieldsപ്രഭാത് പട്നായിക്
തിരുവനന്തപുരം: ശാസ്ത്രവിരുദ്ധ ആശയങ്ങളും ഹിന്ദുത്വ, പുരാണ സങ്കൽപങ്ങളും കുത്തിനിറച്ച് ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് യു.ജി.സി തയാറാക്കിയ കരട് പാഠ്യപദ്ധതി ചട്ടക്കൂട് വിലയിരുത്തി റിപ്പോർട്ട് തയാറാക്കാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉന്നതതല സമിതിയെ നിയോഗിച്ചു.
പ്രഫ. പ്രഭാത് പട്നായിക് ചെയർമാനായ സമിതിയിൽ പ്രഫ. രാജൻ ഗുരുക്കളാണ് വൈസ് ചെയർമാൻ. പ്രഫ. വാണി കേസരി (കുസാറ്റ്), പ്രഫ. എൻ.ജെ. റാവു (റിട്ട., ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്), ഡോ. രാജൻ വർഗീസ് (കൺവീനർ) എന്നിവരാണ് അംഗങ്ങൾ. പ്രമുഖ ചരിത്ര പണ്ഡിത പ്രഫ. റോമില ഥാപ്പർ പ്രത്യേക ക്ഷണിതാവായിരിക്കും.
അക്കാദമിക് നിലവാരം, ശാസ്ത്രീയ സാധുത, ആശയപരമായ നിഷ്പക്ഷത, കേരളത്തിന്റെ മതേതരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വിദ്യാഭ്യാസ പാരമ്പര്യങ്ങളുമായി ഇവക്കുള്ള പൊരുത്തം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് യു.ജി.സിയുടെ കരട് പാഠ്യപദ്ധതിയെ വിമർശനാത്മകമായി വിലയിരുത്തലാണ് സമിതിയുടെ ചുമതല. കൗൺസിൽ എക്സിക്യുട്ടീവ് ബോഡി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിഷയത്തിൽ കേരളത്തിന്റെ ഔദ്യോഗിക പ്രതികരണത്തിന് രൂപംനൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

