മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സാധ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കി -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ നിന്ന് തിരികെയെത്തുന്ന പ്രവാസികൾക്കായി സാധ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനങ്ങൾ മടങ്ങിയെത്തുമ്പോൾ ആവശ്യമായ ഒരുക്കം വിലയിരുത്തി കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിയെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ഗൾഫ് രാജ്യങ്ങളിൽനിന്ന് രണ്ട് വിമാനങ്ങളാണ് കേരളത്തിലെത്തിയത്. കൊച്ചിയിലെത്തിയ യാത്രികരിൽ അഞ്ചുപേർ കളമശേരി മെഡിക്കൽ കോളജിൽ ഐസൊലേഷനിലാണ്. വെള്ളിയാഴ്ച റിയാദിൽനിന്ന് രാത്രി 8.30ന് വിമാനം കരിപ്പൂരിലെത്തും. 13 ജില്ലകളിൽനിന്നുള്ള 139 പേരും കർണാടക-തമിഴ്നാട് സ്വദേശികളായ 10 പേരും ഇതിലുണ്ടാകും.
യാത്രക്കാരിൽ 84 ഗർഭിണികളും 22 കുട്ടികളുമുണ്ട്. 70ന് മുകളിലുള്ള മൂന്ന് പേരുണ്ട്. ഞായറാഴ്ച ദോഹയിൽനിന്നുള്ള വിമാനം തിരുവനന്തപുരത്തെത്തും. ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
ക്വാറന്‍റീനിൽ കഴിയുന്നവരും വീട്ടിലേക്ക് മടങ്ങിയവരും ശാരീരിക അകലം കൃത്യമായി പാലിക്കണം. ഇതിന് പ്രത്യേക ശ്രദ്ധ വേണം. സന്ദർശനം നടത്തുന്ന പതിവ് രീതി പാടില്ല. നാം ഇക്കാര്യത്തിൽ പുലർത്തുന്ന ജാഗ്രതയാണ് നാടിനെ സംരക്ഷിച്ചു നിർത്തുക എന്ന ബോധ്യം എല്ലാവർക്കും വേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
