Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.പി.ഇ കിറ്റ് അഴിമതി: ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണത്തിൽ ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈകോടതി. അന്വേഷണത്തിന്റെ ഭാഗമായി ലോകായുക്ത നൽകിയ നോട്ടീസിനെതിരെ നൽകിയ ഹരജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെതാണ് നടപടി.
മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അടക്കം 11 പേർക്കാണ് ലോകായുക്ത നോട്ടീസ് അയച്ചത്. പി.പി.ഇ കിറ്റ് വിപണി വിലയേക്കാൾ വലിയ തുക നൽകിയാണ് വാങ്ങിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയും നൽകിയിരുന്നു.
എന്നാൽ പി.പി.ഇ കിറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ, അവ അത്യവശ്യമായ സമയം കൂടിയായതിനാൽ പറഞ്ഞ തുക നൽകി അവ വാങ്ങുകയായിരുന്നെന്നാണ് ഭരണ പക്ഷത്തിന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

