പി.പി. തങ്കച്ചന് നാട് വിട നൽകി
text_fieldsപി.പി. തങ്കച്ചന് പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നു
നെടുമ്പാശ്ശേരി/പെരുമ്പാവൂർ: മുൻ മന്ത്രിയും യു.ഡി.എഫ് കൺവീനറുമായിരുന്ന പി.പി. തങ്കച്ചന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇടവക പള്ളിയായ അകപ്പറമ്പ് മാർ ശാബോർ അഫോത്ത് കത്തീഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ നടന്നു. ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം പെരുമ്പാവൂരിലെ വസതിയിൽനിന്ന് പള്ളിയിലേക്ക് എത്തിച്ചത്.
സംസ്കാര ശുശ്രൂഷകൾക്ക് ഡോ. അബ്രഹാം മാർ സേവേറിയോസ്, ഡോ. കുര്യാക്കോസ് മാർ യൗസേബിയോസ്, ഏല്യാസ് മാർ അത്തനാസിയോസ്, മാത്യൂസ് മാർ അന്തിമോസ്, പള്ളി വികാരി ഫാ. ഗീവർഗീസ് അരീക്കൽ, സഹ വികാരി ഫാ. എൽദോ വർഗീസ് തൈപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി. പള്ളിയിൽ മന്ത്രി പി പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, കെ.വി. തോമസ്, രമേശ് ചെന്നിത്തല, എസ്. ശർമ, ജോസഫ് വാഴയ്ക്കൻ, എം.പിമാരായ ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ, രാജ്മോഹൻ ഉണ്ണിത്താൻ, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, എ.പി. അനിൽകുമാർ, മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി തുടങ്ങിയവർ ആദരാജ്ഞലിയർപ്പിച്ചു.
പെരുമ്പാവൂരിലെ വീട്ടിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. നേതാക്കളായ ദീപാദാസ് മുന്‍ഷി, പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖ് അലി തങ്ങള്‍, എം.കെ. രാഘവന്‍, ഡീന്‍ കുര്യാക്കോസ്, ജെബി മേത്തര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ. മുരളീധരന്‍, പി.സി. വിഷ്ണുനാഥ്, സനീഷ്‌കുമാര്‍ ജോസഫ്, ടി.ജെ. വിനോദ്, ആന്റണി ജോണ്‍, സി.പി. മാത്യു, സി.പി. ജോണ്‍, എം.ഒ. ജോണ്‍, അനൂപ് ജേക്കബ്, വി.എസ്. ശിവകുമാര്‍, ഷിബു ബേബി ജോണ്‍, സോണി സെബാസ്റ്റ്യന്‍, ജോസഫ് എം. പുതുശേരി, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

