Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനാധിപത്യ മഹിള അസോ. സംസ്ഥാന കമ്മിറ്റി: പി.പി. ദിവ്യയെ ഒഴിവാക്കി, സി.എസ്. സുജാത സെക്രട്ടറി

text_fields
bookmark_border
PP Divya
cancel
Listen to this Article

തരുവനന്തപുരം: ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്നും പി.പി. ദിവ്യയെ ഒഴിവാക്കി. മഹിളാ അസോസിയേഷൻ സംസ്ഥാന ജോയന്‍റ്​ സെക്രട്ടറിയായിരുന്നു പി.പി. ദിവ്യ. മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനമാണ് നടപടി സ്വീകരിച്ചത്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി സി.എസ്. സുജാതയെ തെരഞ്ഞെടുത്തു. കെ.എസ്. സലീഖയാണ് സംസ്ഥാന പ്രസിഡന്റ്.

ഇ. പത്മാവതിയെ ട്രഷററായും തെരഞ്ഞെടുത്തു. പി.പി. ദിവ്യ ആവശ്യപ്പെട്ട പ്രകാരമാണ് ദിവ്യയെ ഒഴിവാക്കിയതെന്ന് സി.എസ്. സുജാത പറഞ്ഞു. ജനുവരി 25, 27, 28 തീയതികളിൽ ഹൈദരാബാദിൽ വെച്ച് ജനാധിപത്യ മഹിള അസോസിയേഷന്‍റെ അഖിലേന്ത്യ സമ്മേളനം നടക്കുമെന്ന് വാർത്താസമ്മേ ളനത്തില്‍ പി.കെ. ശ്രീമതി അറിയിച്ചു. 700 പേരാണ് സമ്മേളന പ്രതിനിധികളായതെന്നും ട്രാൻസ്ജെൻഡർ വ്യക്തികൾ ചർച്ചയിൽ അടക്കം പങ്കെടുത്തു. 17 പ്രമേയങ്ങൾ സമ്മേളനം പാസാക്കി. 36 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെയും, 116 സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തുവെന്നും സി.എസ്. സുജാത പറഞ്ഞു.

700 പേരാണ് സമ്മേളന പ്രതിനിധികളായതെന്നും ട്രാൻസ്ജെൻഡർ വ്യക്തികൾ ചർച്ചയിൽ അടക്കം പങ്കെടുത്തു, 17 പ്രമേയങ്ങൾ സമ്മേളനം പാസാക്കി. 36 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെയും, 116 സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തുവെന്നും സി.എസ്. സുജാത പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - P.P. Divya removed, C.S. Sujatha appointed as Secretariat
Next Story