വടക്കൻ ജില്ലകളിലേക്ക് വൈദ്യുതി പ്രസരണം സുഗമമാവും –മുഖ്യമന്ത്രി
text_fieldsതൃശൂർ: ഏറനാട് ലൈൻസ് പാക്കേജ് യാഥാർഥ്യമായതോടെ വടക്കൻ ജില്ലകളിലേക്കുള്ള വൈദ്യുതി പ്രസരണം സുഗമമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്.ഇ.ബിയുടെ ആദ്യത്തെ 400 കെ.വി ട്രാൻസ്മിഷൻ ലൈൻ മാടക്കത്തറയിൽനിന്ന് അരീക്കോട്ടേക്ക് നിർമിച്ചതിെൻറ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള മാടക്കത്തറ-മലാപ്പറമ്പ് 220 കെ.വി ലൈൻ 220 കെ.വി ഡബിൾ സർക്യൂട്ടാക്കി നല്ലളം വരെ നീട്ടിയതിെൻറ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. കേരളത്തിലെ വൈദ്യുതി ഇറക്കുമതിയുടെ ഹബ്ബായ തൃശൂരിൽനിന്ന് കോഴിക്കോട്ടേക്കും മലബാറിലെ വിവിധ പ്രദേശങ്ങളിലേക്കും പ്രസരണനഷ്ടം കുറച്ച് ഇനി ഹൈ വോൾട്ടേജ് വൈദ്യുതി എത്തിക്കാനാകും. പ്രസരണരംഗത്ത് ഗുണപരമായ മാറ്റം വരുത്താൻ 10,000 കോടി രൂപയുടെ 13 പദ്ധതികളാണ് നടപ്പാക്കുന്നത്. അതിലൊന്ന് ഏറനാട് ലൈൻസ് പാക്കേജാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പവർകട്ടും ലോഡ് ഷെഡിങ്ങുമില്ലാത്ത, സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമായി കേരളം മാറുമെന്ന പ്രഖ്യാപനം നടപ്പായതായി അധ്യക്ഷത വഹിച്ച വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

