Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ ഇന്ന് വൈദ്യുതി നിയന്ത്രണം

text_fields
bookmark_border
https://www.madhyamam.com/tags/kseb
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകീട്ട് 6.30 നും രാത്രി 12 നുമിടയിൽ ഭാഗികമായ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

വൈകീട്ട് 6.30 മുതൽ രാത്രി 12 വരെ കേരളത്തിന് ലഭ്യമാകേണ്ട വൈദ്യുതിയിൽ 700 മെഗാവാട്ടിന്റെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്നുമുള്ള വൈദ്യുതി ലഭ്യതയിലും കുറവുണ്ട്. കൂടാതെ ദേശീയ വിപണിയിലും ലഭ്യത കുറവാണെന്നും കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കി.

ഉപഭോക്താക്കൾ ശ്രദ്ധിക്കാൻ

പ്രതിസന്ധി മറികടക്കാൻ വൈകീട്ട് ആറു മുതൽ രാത്രി 11 വരെയുള്ള സമയങ്ങളിൽ നിയന്ത്രണം പാലിക്കണമെന്ന് കെ.എസ്.ഇ.ബി ഉപഭോക്താക്കളോട് അഭ്യർഥിച്ചിട്ടുണ്ട്.

എ.സി ഉപയോഗം: രാത്രി 10 മണിക്ക് ശേഷം മാത്രം എ.സി ഓൺ ചെയ്യുക. താപനില 26 ഡിഗ്രിക്ക് മുകളിൽ ക്രമീകരിക്കുന്നത് വൈദ്യുതി ലാഭിക്കാൻ സഹായിക്കും.

വാഹന ചാർജിങ്: ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് പരമാവധി പകൽ സമയങ്ങളിലേക്ക് മാറ്റുക. അല്ലാത്തപക്ഷം രാത്രി 11ന് ശേഷമാക്കുക.

ഉയർന്ന ശേഷിയുള്ള ഉപകരണങ്ങൾ: ഇൻഡക്‌ഷൻ സ്‌റ്റൗ, വാഷിങ് മെഷീൻ, പമ്പ് സെറ്റ്, ഇലക്ട്രിക് കെറ്റിൽ, തേപ്പുപെട്ടി എന്നിവ പീക്ക് അവറുകളിൽ (6 PM - 11 PM) പ്രവർത്തിപ്പിക്കാതിരിക്കുക.

ആധുനിക ഉപകരണങ്ങൾ: സാധാരണ ഫാനുകൾക്കും ലൈറ്റുകൾക്കും പകരം ബി.എൽ.ഡി.സി ഫാനുകളും എൽ.ഇ.ഡി ബൾബുകളും ഉപയോഗിക്കുക. ഫാനിന്റെ വേഗത കുറച്ചിടുന്നതും ഊർജ്ജം ലാഭിക്കും.

പവർ ഓഫ് ചെയ്യുക: ടി.വി, എ.സി തുടങ്ങിയ ഉപകരണങ്ങൾ റിമോട്ടിൽ മാത്രം ഓഫ് ചെയ്യാതെ മെയിൻ സ്വിച്ച് തന്നെ ഓഫ് ചെയ്യാൻ ശ്രദ്ധിക്കുക. ഇത് വൈദ്യുതി പാഴാകുന്നത് തടയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story