Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി...

വൈദ്യുതി ലഭ്യതക്കുറവ്​; ഉപയോഗം കുറ​ക്കണമെന്ന്​ വീണ്ടും കെ.എസ്​.ഇ.ബി

text_fields
bookmark_border
വൈദ്യുതി ലഭ്യതക്കുറവ്​; ഉപയോഗം കുറ​ക്കണമെന്ന്​ വീണ്ടും കെ.എസ്​.ഇ.ബി
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി ക്ഷാ​മം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. രാ​ജ്യ​ത്തെ താ​പ​നി​ല​യ​ങ്ങ​ളി​ൽ ക​ൽ​ക്ക​രി​യു​ടെ കു​റ​വ്​ മൂ​ലം ഉ​ൽ​​പാ​ദ​നം കു​റ​ഞ്ഞ​താ​ണ്​ പ്ര​തി​സ​ന്ധി​ക്ക്​ വ​ഴി​െ​വ​ച്ച​ത്. ദി​വ​സം 200 ദ​ശ​ല​ക്ഷം യൂ​നി​റ്റി​െൻറ കു​റ​വാ​ണ്​ കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യ​ത്.

ഉ​പ​ഭോ​ഗം കു​റ​വാ​യ​തി​നാ​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വൈ​ദ്യു​തി കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ​മ​യ​മാ​യ വൈ​കീ​ട്ട്​ ആ​റ്​ മു​ത​ൽ രാ​ത്രി 11 വ​രെ ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ വൈ​ദ്യു​തി ബോ​ർ​ഡ്​ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്​​ച​യാ​യി രാ​ജ്യ​ത്ത്​ ക​ൽ​ക്ക​രി​ക്ഷാ​മം രൂ​ക്ഷ​മാ​ണ്.

കേ​ര​ളം പ​വ​ർ എ​ക്​​സ്​​ചേ​ഞ്ചി​ൽ നി​ന്ന്​ വി​ല കൂ​ടി​യ വൈ​ദ്യു​തി വാ​ങ്ങി​യാ​ണ്​ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കു​ന്ന​ത്. ജ​ല​പ​ദ്ധ​തി​ക​ളു​ടെ ഉ​ൽ​പാ​ദ​ന​വും കൂ​ട്ടി. മ​ഴ​യെ തു​ട​ർ​ന്ന്​ അ​ണ​ക്കെ​ട്ടു​ക​ളി​ൽ നീ​രൊ​ഴു​ക്ക്​ ശ​ക്തി​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ പ​ര​മാ​ധി ഉ​ൽ​​പാ​ദ​നം ന​ട​ത്തു​ന്നു​ണ്ട്. വൈ​ദ്യു​തി കൂ​ടു​ത​ലാ​യി വേ​ണ്ടി വ​രു​ന്ന ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ഴി​വ​തും പീ​ക്ക്​ സ​മ​യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kseb
News Summary - Power outages; KSEB again wants to reduce usage
Next Story