വെള്ളപ്പൊക്കത്തിൽ വൈദ്യുതി മുടങ്ങി; ഓക്സിജൻ കോൺസെൻട്രേറ്റർ നിലച്ച് രോഗി മരിച്ചു
text_fieldsമോഹനൻ
എടത്വ (ആലപ്പുഴ): അപ്രതീക്ഷിത വെള്ളപ്പൊക്കത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനിടെ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെ വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മരിച്ചു. തലവടി ഗ്രാമപഞ്ചായത്ത് 11ാം വാർഡിൽ കറുത്തേരിൽ വീട്ടിൽ കെ.വി. മോഹനനാണ് (63) മരിച്ചത്. ദീർഘനാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന മോഹനൻ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെയാണ് ശ്വാസോച്ഛ്വാസം നിലനിർത്തിയിരുന്നത്.
വൈദ്യുതി നിലച്ചതോടെ കോൺസെൻട്രേറ്റർ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ ആരോഗ്യനില വഷളായ മോഹനനെ എടത്വയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടുവളപ്പിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ പ്രത്യേക സജ്ജീകരണം ഒരുക്കിയാണ് ശനിയാഴ്ച രാവിലെ 11ന് സംസ്കാരം നടത്തുക. ഭാര്യ: രത്നമ്മ. മക്കൾ: മോനിഷ, മനീഷ, മോഹിത്. മരുമകൻ: ജോബി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

