ലോകകപ്പ് സെമിഫൈനല്‍ മത്സരത്തിന് മുമ്പ് വൈദ്യുതി മുടങ്ങി: കെ.എസ്.ഇ.ബി ജീവനക്കാരന് യുവാക്കളുടെ മർദനം
text_fieldsമർദനത്തിന്റെ സി.സി.ടി.വി ദൃശ്യം
തൃശൂര്‍: ലോകകപ്പ് സെമിഫൈനല്‍ മത്സരത്തിനിടെ കറന്റ് പോയതിനെത്തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാരനെ ഒരു കൂട്ടം യുവാക്കൾ മർദിച്ചെന്ന് പരാതി. മാള അന്നമനട 33 കെവി സബ്സ്റ്റേഷനിലെ കെ.എസ്.ഇ.ബി ഓഫിസിലെ താൽകാലിക ജീവനക്കാരനായ നിധിൻ എന്നയാൾക്കാണ് മര്‍ദനമേറ്റത്. നിധിനെ ഒരു സംഘം യുവാക്കള്‍ മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംസ്ഥാന വ്യാപകമായ വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ, ഇന്നലെ നടന്ന അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകകപ്പ് സെമിഫൈനല്‍ മത്സരത്തിന് മുമ്പ് അന്നമനടയില്‍ വൈദ്യുതി മുടങ്ങിയിരുന്നു. തുടർന്ന്, ജീവനക്കാരെ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനാൽ കെ.എസ്.ഇ.ബി ഓഫിസിലെത്തിയ ഒരു സംഘം യുവാക്കൾ ജീവനക്കാരെ അസഭ്യം പറയുകയും നിധിനെ മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. ഓഫിസ് അടിച്ചുതകർക്കുകയും സാധനങ്ങൾ നശിപ്പിച്ചതായും പരാതിയുണ്ട്. മുളവടി കൊണ്ട് മർദനമേറ്റ് പരിക്കേറ്റ നിധിനെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് മാള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

