ഇടുക്കിയില്‍ നിന്നുള്ള വൈദ്യുതി ഒരു മാസത്തോളം നിലക്കും; മൊത്തം 24 കോടി യൂണിറ്റിന്‍റെ കുറവുണ്ടാകും
text_fieldsതൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധയില്‍നിന്നുള്ള വൈദ്യുതി ഉൽപാദനം നിലക്കുമെന്ന് അറിയിപ്പ്. മൂലമറ്റം പവര്‍ഹൗസിലെ ആറു ജനറേറ്ററുകളില്‍ മൂന്നും അറ്റകുറ്റപ്പണിക്കായി ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതിനാൽ പൂര്‍ണമായോ ഭാഗികമായോ ഒരുമാസത്തേക്ക് ഇവിടെ നിന്നുള്ള വൈദ്യുതി ഉൽപാദനം നിർത്തിവെക്കുമെന്നാണ് അറിയുന്നത്.
ഇടുക്കി പവര്‍ഹൗസിലെ അഞ്ച്, ആറ് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്ന മെയിന്‍ ഇന്‍ലെറ്റ് വാല്‍വിന്റെ തേഞ്ഞുപോയ സീലകുൾ മാറ്റുന്നതിനാണ് ഇത്രയും സമയമെടുക്കുക. കാലപ്പഴക്കം കൊണ്ടാണ് സീലുകള്‍ തേഞ്ഞുപോയത്. നവംബര്‍ 11 മുതല്‍ ഡിസംബര്‍ 10 വരെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിർത്തിവെക്കാനാണ് തീരുമാനം. ഈ കാലയളവിൽ വൈദ്യുതിയിലുണ്ടാകുന്ന കുറവ് പുറമേ നിന്ന് വൈദ്യുതി എത്തിച്ച് പരിഹരിക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി.
എല്ലാവര്‍ഷവും ജൂലായ് മുതല്‍ ഡിസംബര്‍ വരെ ഓരോ ജനറേറ്റര്‍ വീതം ഓരോ മാസം അറ്റകുറ്റപ്പണി ചെയ്യുന്നതാണ് പതിവ്. ഇത്തവണ സീലുകള്‍ തേഞ്ഞുപോയത് കണ്ടെത്തിയതുകൊണ്ടാണ് മൂന്ന് ജനറേറ്ററുകളുടെയും അറ്റകുറ്റപ്പണി ഒരുമിച്ചുനടത്തുന്നത്.
ഡാമില്‍നിന്ന് വെള്ളമെത്തുന്ന പവര്‍ഹൗസിലെ രണ്ടാം പെന്‍സ്റ്റോക്ക് പൈപ്പിന്റെ ഭാഗമാണ് നാല്, അഞ്ച്, ആറ് ജനറേറ്ററുകളെന്നതിനാല്‍ നാലാം ജനറേറ്ററിന്റെ പ്രവര്‍ത്തനവും നിര്‍ത്തേണ്ടിവരും. ഇടുക്കിയിലെ ആകെ വൈദ്യുതോത്പാദനം 780 മെഗാവാട്ടാണ്. മൂന്നു ജനറേറ്ററുകള്‍ നിര്‍ത്തുന്നതോടെ ഇത് പ്രതിദിനം 390 മെഗാവാട്ടായി കുറയും. അറ്റകുറ്റപ്പണി മൂലം മാസം 24 കോടി യൂണിറ്റിന്റെ കുറണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

