200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് അനുമതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായി 200 മെഗാവാട്ട് വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റെഗുലേറ്ററി കമീഷന് അനുമതി. ഒരുവര്‍ഷത്തേക്കാണ് കരാര്‍. യൂനിറ്റിന് 5.96 രൂപക്ക് രാത്രിയില്‍ വൈദ്യുതി വാങ്ങാനാണ് അനുമതി നൽകിയത്. ശനിയാഴ്ച അർധരാത്രി മുതൽ വൈദ്യുതി വാങ്ങിത്തുടങ്ങിയെന്നാണ് വിവരം.
കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ 200 മെഗാവാട്ട് കൂടി വാങ്ങാനുള്ള കെ.എസ്.ഇ.ബിയുടെ അപേക്ഷ പരിഗണിച്ചാണ് കമീഷന്റെ നടപടി. പ്രത്യേക സിറ്റിങ്ങിലൂടെയാണ് കുറഞ്ഞനിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള അപേക്ഷ കമീഷൻ പരിഗണിച്ചത്. രണ്ടു കമ്പനികളില്‍നിന്നായി യൂനിറ്റിന് അഞ്ച് രൂപ 96 പൈസക്ക് വൈദ്യുതി ലഭിക്കാനുള്ള ടെൻഡർ കെ.എസ്.ഇ.ബി ഉറപ്പിച്ചു. റെഗുലേറ്ററി കമീഷന് ഈ കരാറിന് അനുമതി നല്‍കിയതോടെ നിലവിലെ പ്രതിസന്ധിക്ക് നേരിയ ആശ്വാസമാകും.
സംസ്ഥാനത്ത് പുതിയ വൈദ്യുത പദ്ധതി സാധ്യതകളെക്കുറിച്ച് വിശദമായി പഠിക്കുമെന്ന് കെ.എസ്.ഇ.ബി ചെയര്മാന് എം.ജി. രാജമാണിക്യം ഉൾപ്പെടെ വ്യക്തമാക്കി. ചീമേനി താപവൈദ്യുത നിലയവും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയും പഠനത്തിന്റെ ഭാഗമാകുമെങ്കിലും സര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടി. കൂടിയ വിലക്ക് വൈദ്യുതി വാങ്ങിയാലും നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാനാണ് ശ്രമമെന്നും അധികൃതർ വ്യക്തമാക്കി.
കടുത്ത വൈദ്യുതി പ്രതിസന്ധിക്കിടെ വീണ്ടും മഴയെത്തിയത് ആശ്വാസം പകരുന്നുണ്ട്. സംഭരണികളില്‍ വെള്ളം കുറഞ്ഞതും കേന്ദ്ര പൂളില്‍നിന്ന് അധിക വൈദ്യുതി കിട്ടാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. മഴയെത്തുമ്പോള്‍ സംഭരണികളിലേക്കുള്ള നീരൊഴുക്ക് പെട്ടെന്ന് കാര്യമായി കൂടില്ലെങ്കിലും വൈദ്യുതി ഉപയോഗം കുറയുമെന്ന പ്രതീക്ഷയിലാണ് വൈദ്യുതി ബോർഡ്. ലോകകപ്പ് ഫുട്ബാൾ മൽസരം അവസാനിക്കുന്നതും വൈദ്യുതി ഉപയോഗം കുറിക്കും.
വൈദ്യുതി നിയന്ത്രണം അറിയിക്കണം -റെഗുലേറ്ററി കമീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം വ്യവസ്ഥാപിതമല്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമീഷൻ. വൈദ്യുതി നിയന്ത്രണം ഉപഭോക്താക്കളെ അറിയിക്കുന്നില്ല. അത് വീഴ്ചയാണ്. വൈദ്യുതി നിയന്ത്രണ വിവരങ്ങൾ ഉപഭോക്താക്കളെ അറിയിച്ച് വേണം നടപ്പാക്കാൻ. ബാറ്ററി സ്റ്റോറേജ് സംവിധാനം വേഗത്തിൽ പൂർത്തിയാക്കണമെന്നും കമീഷൻ ഉത്തരവിൽ വ്യക്തമാക്കി.
വൈദ്യുതി ഉപഭോഗം കൂടി; നിയന്ത്രണം തുടരേണ്ടിവരും
തിരുവനന്തപുരം: എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതുംമൂലം ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് സർക്കാർ മുന്നറിയിപ്പ്. വൈദ്യുതി ഉപഭോഗം മുൻകാലത്തെ അപേക്ഷിച്ച് ഗണ്യമായി കൂടി. ഒപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭിക്കുന്ന വൈദ്യുതി ലഭ്യതയിലും കാര്യമായ കുറവുണ്ട്. അതിനാൽ ഭാഗിക വൈദ്യുതി നിയന്ത്രണ സാധ്യതയുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.
വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

