Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം ജില്ലയിലെ...

മലപ്പുറം ജില്ലയിലെ വൈദ്യുതി പ്രതിസന്ധി: റെഗുലേറ്ററി കമീഷൻ തെളിവെടുപ്പ് 16ന്

text_fields
bookmark_border
kseb
cancel

പാ​ല​ക്കാ​ട്: മ​ല​പ്പു​റം ജി​ല്ല​യി​ലെ കെ.​എ​സ്.​ഇ.​ബി തി​രൂ​ർ ഇ​ല​ക്ട്രി​ക്ക​ൽ സ​ർ​ക്കി​ൾ ഓ​ഫി​സി​ന് കീ​ഴി​ൽ പു​തി​യ ഹൈ​ടെ​ൻ​ഷ​ൻ ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കാ​ത്ത വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന റെ​ഗു​ലേ​​റ്റ​റി ക​മീ​ഷ​ൻ തെ​ളി​വെ​ടു​പ്പ് ഏ​പ്രി​ൽ 16ന്. ​കെ.​എ​സ്.​ഇ.​ബി​യു​ടെ കൃ​ത്യ​നി​ർ​വ​ഹ​ണ വീ​ഴ്ച​യി​ൽ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ സ്വ​മേ​ധ​യ ഇ​ട​പെ​ട്ടാ​ണ് പ​രി​ശോ​ധ​ന​യും തെ​ളി​വെ​ടു​പ്പും ന​ട​ത്തു​ന്ന​ത്. റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ കോ​ർ​ട്ട് റൂ​മി​ലാ​ണ് തെ​ളി​വെ​ടു​പ്പ്.

വി​വി​ധ അ​പേ​ക്ഷ​ക​ളി​ലാ​യി 10,000 കെ.​വി.​എ ആ​വ​ശ്യ​ക​ത​ക്കു​ള്ള വൈ​ദ്യു​തി കൊ​ടു​ത്തി​ട്ടി​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലി​ലാ​ണ് ന​ട​പ​ടി. വൈ​ദ്യു​തി നി​യ​മ​പ്ര​കാ​രം പി​ഴ ശി​ക്ഷ ഒ​ഴി​വാ​ക്കാ​ൻ കാ​ര​ണം ബോ​ധി​പ്പി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ കെ.​എ​സ്.​ഇ.​ബി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും മ​റു​പ​ടി തൃ​പ്തി​ക​ര​മാ​യി​രു​ന്നി​ല്ല. നേ​ര​ത്തേ തി​രൂ​ർ ഇ​ല​ക്ട്രി​ക്ക​ൽ സ​ർ​ക്കി​ൾ ഓ​ഫി​സി​ൽ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 2018 മു​ത​ലു​ള്ള ഹൈ​ടെ​ൻ​ഷ​ൻ ക​ണ​ക്ഷ​നു​ക​ൾ ലൈ​നു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത​യെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ത് ഉ​പ​ഭോ​ക്താ​വി​ന്റെ അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും 2003ലെ ​വൈ​ദ്യു​തി നി​യ​മ​ത്തി​ന്റെ പ​ല വ​കു​പ്പു​ക​ളു​ടെ​യും ലം​ഘ​ന​മാ​ണെ​ന്നും റെ​ഗു​ലേ​റ്റി ക​മീ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ കു​റി​പ്പി​ൽ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEBPower CrisisMalappuram News
News Summary - Power crisis
Next Story