കോഴിവ്യാപാരികൾ സമരത്തിൽ; കോഴികളെ തമിഴ്നാട്ടിലേക്ക് മാറ്റുന്നു
text_fieldsതിരുവനന്തപുരം: വില കുറച്ച് വിൽക്കണമെന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ കോഴിക്കച്ചവടക്കാർ കടയടപ്പ് സമരത്തിൽ. അനുകൂലമായ തീരുമാനം ഉണ്ടാകുന്നത് വരെ സമരം തുടരാനാണ് വ്യാപാരികളുടെ തീരുമാനം. തിങ്കളാഴ്ച മുതല്‍ 87 രൂപയ്ക്ക് കോഴി വില്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെയാണ് കോഴിവ്യാപാരികളുടെ പ്രതിഷേധം.
ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍, പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് സമിതി, ഓള്‍ കേരള പൗള്‍ട്രി റീട്ടെയില്‍ സെല്ലേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളാണ് കോഴിക്കടകള്‍ അടച്ചിട്ടുള്ള സമരത്തിന് ആഹ്വാനം നല്‍കിയത്. കെപ്കോയെയും കോഴികളെ വിൽക്കാൻ അനുവദിക്കില്ലെന്ന് വ്യാപാരികൾ അറിയിച്ചു. സർക്കാർ ഏജൻസികൾ വഴിയുള്ള വിൽപ്പനയും വൻകിട കമ്പനിസ്റ്റാളുകളും നടത്താൻ അനുവദിക്കില്ലെന്ന് കേരള പൗൾട്രി ഫെഡറേഷനും വ്യക്തമാക്കി.
അതേസമയം, സമരം മുന്നിൽക്കണ്ട് കച്ചവടക്കാർ ഇന്നലെ അർധരാത്രിയോടെ തന്നെ കേരളത്തിലുള്ള ഇറച്ചിക്കോഴികളെ തമിഴ്നാട്ടിലേക്ക് മാറ്റി. തമിഴ്നാട്ടിലെ വൻകിട കമ്പനികളാണ് കേരളത്തിലുള്ള കോഴികളെ തിരിച്ചെടുത്തത്. തമിഴ്നാട്ടിൽ 110 രൂപയാണ് ഇറച്ചിക്കോഴി വില. അതേസമയം, കോഴികളെ മാറ്റാൻ വ്യാപാരികൾക്ക് അനുവാദമുണ്ടെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.
വിഷയത്തില്‍ കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് കോഴി വ്യാപാരികളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച 87 രൂപക്ക് കോഴി വില്‍ക്കുന്നത് തങ്ങള്‍ക്ക് വന്‍ നഷ്ടം വരുത്തിവെക്കുമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നുമുള്ള നിലപാടില്‍ വ്യാപാരികള്‍ ഉറച്ചു നിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. വ്യാപാരികളുടെ നിലപാട് സര്‍ക്കാരിനോടുള്ള വെല്ലുവിളിയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് അഭിപ്രായപ്പെട്ടിരുന്നു. ചരക്ക് സേവന നികുതി പ്രഖ്യാപിക്കുന്ന സമയത്ത് 100 മുതല്‍ 105 വരെയായിരുന്നു കോഴിവില. ഇതാണ് വളരെ പെട്ടെന്ന് നാല്‍പത് ശതമാനം വരെ വര്‍ധിപ്പിച്ചത്. ഇത് ബോധപൂര്‍വ്വമാണെന്നും മന്ത്രി വ്യക്തമാക്കി.
ജി.എസ്.ടിയില്‍ കോഴിയിറച്ചിക്ക് നികുതിയില്ല. എന്നിട്ടും സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വിലയില്‍ കുറവ് ഉണ്ടായിട്ടില്ല. കോഴി കിലോയ്ക്ക് 87 രൂപയിൽ കൂട്ടി സംസ്ഥാനത്തു വിൽക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പ്രസ്താവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
