Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോറ്റിയുടെ ജാമ്യം:...

പോറ്റിയുടെ ജാമ്യം: വാദം പൂര്‍ത്തിയായി, ഇന്ന്​ വിധി

text_fields
bookmark_border
പോറ്റിയുടെ ജാമ്യം: വാദം പൂര്‍ത്തിയായി, ഇന്ന്​ വിധി
cancel
Listen to this Article

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍ണ​ക്കൊ​ള്ള​യി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ സ്വാ​ഭാ​വി​ക ജാ​മ്യം​തേ​ടി സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ വാ​ദം പൂ​ര്‍ത്തി​യാ​യി. കൊ​ല്ലം വി​ജി​ല​ന്‍സ് കോ​ട​തി വ്യാ​ഴാ​ഴ്ച വി​ധി പ​റ​യും. ക​ട്ടി​ള​പ്പാ​ളി കേ​സി​ല്‍ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​ലാ​യി 90 ദി​വ​സം പി​ന്നി​ട്ടി​ട്ടും കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ക്കാ​ത്ത​തി​നാ​ല്‍ സ്വാ​ഭാ​വി​ക ജാ​മ്യ​ത്തി​ന് അ​ര്‍ഹ​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പോ​റ്റി ജാ​മ്യ ഹ​ര​ജി ന​ല്‍കി​യ​ത്.

വി​ശ​ദ വാ​ദം കേ​ട്ട​ശേ​ഷം വി​ധി​പ​റ​യാ​ന്‍ മാ​റ്റി വെ​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം അ​റ​സ്റ്റി​ലാ​യ ദ്വാ​ര​പാ​ല​ക ശി​ൽ​പ പാ​ളി​യി​ലെ സ്വ​ർ​ണം അ​പ​ഹ​രി​ച്ച കേ​സി​ൽ പോ​റ്റി​ക്ക്​ ജ​നു​വ​രി 21ന് ​സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ഇ​രു കേ​സു​ക​ളി​ലും ജു​ഡീ​ഷ്യ​ൽ റി​മാ​ൻ​ഡ് അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​റ്റി​യെ ബു​ധ​നാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. റി​മാ​ൻ​ഡ് 14 ദി​വ​സ​ത്തേ​ക്ക് ദീ​ർ​ഘി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Unnikrishnan PottySabarimala Gold Missing Row
News Summary - Pottys bail: verdict today
Next Story