‘പോറ്റിയെ കേറ്റിയേ’: കുഞ്ഞബ്ദുല്ലക്ക് എല്ലാ നിയമസഹായവും ഉറപ്പാക്കി കെ.സി വേണുഗോപാൽ എം.പി; വീഡിയോ കോളിൽ സംസാരിച്ച് അഭിനന്ദനം അറിയിച്ചു
text_fieldsതിരുവനന്തപുരം: ‘പോറ്റിയെ കേറ്റിയേ’ എന്ന പാട്ടെഴുതിയ ജി.പി കുഞ്ഞബ്ദുല്ലക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ കേസിനെ നേരിടാനുള്ള എല്ലാ നിയമസഹായവും കോൺഗ്രസ് പ്രസ്ഥാനത്തിൽ നിന്നുണ്ടാകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി കുഞ്ഞബ്ദുല്ലക്ക് ഉറപ്പു നൽകി.
കേരളം ഒട്ടാകെ ഇന്ന് ഏറ്റുപാടുന്ന പാരഡി ഗാനത്തിന്റെ ശിൽപി ജി.പി കുഞ്ഞബ്ദുല്ലയുമായി ഫോണിൽ സംസാരിച്ചെന്നും അത്രയേറെ ആകർഷിച്ച വരികൾക്ക് മനസ്സിൽ തട്ടി അഭിനന്ദനമറിയിക്കുകയും ചെയ്തതായും കെ.സി വേണഗോപാൽ എം.പി അറിയിച്ചു. അദ്ദേഹം അബ്ദുല്ലയുമായി സംസാരിക്കുന്നതിന്റെ വീഡിയോ പങ്കുവെക്കുകയും ചെയ്തു.
ശാസ്താവിന്റെ സ്വർണ്ണം കൊള്ളയടിച്ചവർ ഇന്നും പാർട്ടിക്കുള്ളിൽ എല്ലാ പദവികളും നിലനിർത്തിക്കൊണ്ട് അധികാരം ആസ്വദിക്കുകയാണ്. വിശ്വാസത്തെ മുറിവേൽപ്പിച്ചുകൊണ്ട് അവർ നടത്തിയ കൊള്ളയാണ് കുറ്റകരം. ആ കൊള്ളയെ ‘പാട്ടാക്കിയവർ’ ഇന്ന് വിശ്വാസത്തെ വ്രണപ്പെടുത്തിയവരാകുന്ന കാഴ്ച,
ഭരണകൂട ഭീകരതയുടെ നേർച്ചിത്രമാണ്. സി.പി.എം അസഹിഷ്ണുതയുടെ വക്താക്കളായി മാറിയെന്നതിന് കുഞ്ഞബ്ദുള്ളയടക്കമുള്ളവർ ഒരുക്കിയ ഗാനം ഏറ്റവും മികച്ച ഉദാഹരണമാവുകയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

