Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോ​ത്തു​ണ്ടി ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്‌; ശിക്ഷാവിധി കാത്ത് നാട്ടുകാർ

text_fields
bookmark_border
പോ​ത്തു​ണ്ടി ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്‌; ശിക്ഷാവിധി കാത്ത് നാട്ടുകാർ
cancel
camera_alt

കോടതിവിധി അറിഞ്ഞശേഷം പുറത്തേക്ക് വരുന്ന സുധാകരന്‍റെ മക്കളായ അഖിലയും അതുല്യയും

നെന്മാറ: ഇരട്ടക്കൊലക്കേസിൽ ജില്ല കോടതി പ്രതി ചെന്താമര കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ബുധനാഴ്ചയിലെ ശിക്ഷാവിധിക്കായി കാത്തിരിക്കുകയാണ് നാട്ടുകാർ. നേരത്തെ തിരുത്തംപാടം ബോയൻ കോളനിയിലെ സജിത (35) എന്ന വീട്ടമ്മയെ വെട്ടിക്കൊന്ന് ജയിലിലായിരുന്ന അയൽവാസി ചെന്താമര അഞ്ചുവർഷത്തിനുശേഷം പരോളിലിറങ്ങിയാണ് സജിതയുടെ ഭർത്താവ് സുധാകരനെയും (56) ഭർതൃമാതാവ് ലക്ഷ്മിയെയും (75) 2025 ജനുവരി 27ന് പട്ടാപ്പകൽ വെട്ടിക്കൊന്നത്.

നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കാൻ വിലക്കുണ്ടായിരുന്നുവെങ്കിലും അത് അവഗണിച്ച് ചെന്താമര സ്വന്തം വീട്ടിലെത്തിയ വിവരം നാട്ടുകാരും സജിതയുടെ ബന്ധുകളും നെന്മാറ പൊലീസിനെ രേഖാമൂലം അറിയിച്ചെങ്കിലും പൊലീസ് ഗൗനിച്ചില്ല. ഇരട്ടക്കൊലപാതകത്തിനുശേഷം നാട്ടുകാർ ആരോപണമുന്നയിക്കുകയും പൊലീസ് വീഴ്ചയിൽ അന്നത്തെ സി.ഐ മഹേന്ദ്ര സിംഹനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. സജിത വധക്കേസിൽ ചെന്താമരക്ക് ഇരട്ടജീവപര്യന്തമാണ് പാലക്കാട് സെഷൻസ് കോടതി വിധിച്ചത്. ചെന്താമരക്ക് വധശിക്ഷയിൽ കുറഞ്ഞതൊന്നും ലഭിക്കരുതെന്നാണ് നാട്ടുകാരുടെയും സുധാകരൻ-സജിത ദമ്പതികളുടെ മക്കളുടെയും അഭിപ്രായം.

പുറത്തിറങ്ങിയാൽ വീണ്ടും കൊലപാതകത്തിന് തുനിയുമെന്ന് ചെന്താമര പലതവണ വിചാരണക്കിടെ സൂചിപ്പിച്ചിരുന്നു. ചെന്താമര പുറത്തിറങ്ങിയാൽ തങ്ങളെ വകവരുത്തുമെന്ന് പ്രോസിക്യൂഷൻ സാക്ഷികളും സുധാകരന്റെ മക്കളും അയൽവാസികളും ഊന്നിപ്പറയുന്നുണ്ട്. ബുധനാഴ്ചത്തെ ശിക്ഷാവിധി ആശ്വാസം നൽകുന്നതാവുമെന്ന് തിരുത്തംപാടത്തെ നാട്ടുകാരും പ്രത്യാശിക്കുന്നു. കൊലപാതകം നടന്ന്‌ ഒന്നര വർഷത്തിനകമാണ്‌ കേസിൽ വിധിവരുന്നത്‌. ബി.എൻ.എസ് നിലവിൽ വന്ന ശേഷം ആദ്യമായാണ് ഒരു കേസിൽ ഇത്ര വേഗം വിധി വരുന്നത്.

പാ​ല​ക്കാ​ട്‌: നെ​ന്മാ​റ പോ​ത്തു​ണ്ടി ഇ​ര​ട്ട​ക്കൊ​ല കേ​സി​ൽ ജ​ഡ്ജി​യു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ യാ​തൊ​രു കു​ലു​ക്ക​വു​മി​ല്ലാ​തെ പ്ര​തി ചെ​ന്താ​മ​ര. കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി വി​ധി​ച്ച​പ്പോ​ഴും അ​ക്ഷോ​ഭ്യ​നാ​യാ​ണ് പ്ര​തി കേ​ട്ടു​നി​ന്ന​ത്. കേ​സി​ൽ ത​ന്നെ തൂ​ക്കി​ക്കൊ​ല്ലാ​ൻ വി​ധി​ച്ചോ​ളൂ എ​ന്നും ചെ​ന്താ​മ​ര പ​റ​ഞ്ഞു. കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന്‌ വി​ധി​ച്ച​ശേ​ഷം പാ​ല​ക്കാ​ട്‌ നാ​ലാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്‌​ജി കെ​ന്ന​ത്ത്‌ ജോ​ർ​ജ്‌ എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ എ​ന്ന്‌ ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു ചെ​ന്താ​മ​ര​യു​ടെ പ്ര​തി​ക​ര​ണം. ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നാ​ണ് ആ​ദ്യം പ്ര​തി പ​റ​ഞ്ഞ​ത്. വ​ധ​ശി​ക്ഷ ഉ​ൾ​പ്പ​ടെ ല​ഭി​ക്കാ​വു​ന്ന കേ​സാ​ണെ​ന്ന്‌ ജ​ഡ്‌​ജി പ​റ​ഞ്ഞ​പ്പോ​ഴാ​ണ്‌ തൂ​ക്കി​ക്കൊ​ല്ലാ​ൻ വി​ധി​ച്ചോ​ളൂ എ​ന്ന്‌ ചെ​ന്താ​മ​ര മ​റു​പ​ടി പ​റ​ഞ്ഞ​ത്‌. കോ​ട​തി​യെ വെ​ല്ലു​വി​ളി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ചെ​ന്താ​മ​ര​യു​ടെ പ്ര​തി​ക​ര​ണം.

എ​ന്താ​ണ്‌ ജോ​ലി എ​ന്ന്‌ ചോ​ദി​ച്ച​പ്പോ​ൾ ഭാ​ര​ത്‌ പെ​ട്രോ​ളി​യ​ത്തി​ന്റെ ടാ​ങ്ക​ർ ഡ്രൈ​വ​ർ ആ​ണെ​ന്നും ഏ​തു​വ​രെ പ​ഠി​ച്ചു​വെ​ന്ന ചോ​ദ്യ​ത്തി​ന് പ​ത്താം ക്ലാ​സ്‌ എ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി. ജ​യി​ച്ചോ എ​ന്ന്‌ ജ​ഡ്‌​ജി ആ​രാ​ഞ്ഞ​പ്പോ​ൾ ഇ​ല്ലെ​ന്നും ബ​ന്ധു​മി​ത്രാ​ദി​ക​ൾ ആ​രും ജ​യി​ലി​ൽ കാ​ണാ​ൻ വ​രാ​റി​ല്ലെ​ന്നും പ​റ​ഞ്ഞു. ഭാ​ര്യ​യും കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന് ചോ​ദ്യ​ത്തി​ന്‌ ജ​യി​ലി​ൽ കി​ട​ക്കു​മ്പോ​ൾ എ​ങ്ങ​നെ​യാ​ണ്‌ ബ​ന്ധ​മു​ണ്ടാ​കു​ന്ന​ത്‌ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി​യാ​ൽ കു​റ്റ​കൃ​ത്യം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ജി​ല്ല പ്രൊ​ബേ​ഷ​ന​റി ഓ​ഫി​സ​റു​ടെ റി​പ്പോ​ർ​ട്ട്‌ ജ​ഡ്‌​ജി ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ താ​ൻ ഇ​തു​വ​രെ ജാ​മ്യ​ത്തി​ന്‌ പോ​ലും അ​പേ​ക്ഷ കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നും താ​നാ​യി​ട്ട്‌ പോ​കി​ല്ലെ​ന്നും താ​ൻ ഗാ​ന്ധി​ജി​യൊ​ന്നു​മ​ല്ല അ​തി​നാ​ൽ ഇ​ങ്ങോ​ട്ടു​വ​ന്നാ​ൽ വി​ടി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി. കി​ട്ടി​യാ​ൽ കൊ​ടു​ക്കു​മെ​ന്നും ചെ​ന്താ​മ​ര പ്ര​തി​ക​രി​ച്ചു.

കു​റ്റ​ബോ​ധ​മു​ണ്ടോ എ​ന്ന് ജ​ഡ്ജി ചോ​ദി​ച്ച​പ്പോ​ൾ ‘‘അ​വ​ന​വ​ന്‌ വ​ന്നാ​ലേ വേ​ദ​ന മ​ന​സ്സി​ലാ​കൂ, നി​ങ്ങ​ൾ​ക്ക്‌ വ​ന്നി​ട്ടി​ല്ല’’ എ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി. ജ​യി​ലി​ൽ സ​ഹ​ത​ട​വു​കാ​രു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​ത്‌ അ​വ​ർ ക​ള്ള​ൻ​മാ​രും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​മാ​യ​തി​നാ​ലാ​ണ്‌ എ​ന്നും ചെ​ന്താ​മ​ര പ​റ​ഞ്ഞു. താ​ങ്ക​ൾ​ക്ക്‌ മാ​ന​സ്സി​ക​മാ​യി പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ്‌ ജി​ല്ല സൈ​ക്കോ​ള​ജി​സ്റ്റ്‌ പ​റ​യു​ന്ന​ത്‌ എ​ന്ന്‌ ജ​ഡ്‌​ജി പ​റ​ഞ്ഞ​പ്പോ​ൾ അ​തി​ന് എ​നി​ക്ക് പ്ര​ശ്‌​ന​മു​ണ്ടെ​ന്ന്‌ ആ​രാ പ​റ​ഞ്ഞ​ത്‌ എ​ന്നാ​യി​രു​ന്നു ചെ​ന്താ​മ​ര​യു​ടെ പ്ര​തി​ക​ര​ണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pothundi double murder case; Locals await verdict
Next Story