പോത്തൻകോട് കൊലപാതകം: ആയുധങ്ങൾ കണ്ടെടുത്തു
text_fieldsഒട്ടകം രാജേഷിനെെതളിവെടുപ്പിനെത്തിച്ചപ്പോൾ
പോത്തൻകോട്: പോത്തൻകോട് കൊലപാതകക്കേസിൽ അറസ്റ്റിലായ പ്രധാന പ്രതി ഒട്ടകം രാജേഷിനെെതളിവെടുപ്പിനെത്തിച്ചു. ആയുധങ്ങൾ ഒളിപ്പിച്ച സ്ഥലത്തും കൊലപാതകത്തിന് ശേഷം കാൽ വെട്ടി വലിച്ചെറിഞ്ഞ സ്ഥലത്തെത്തിച്ചുമായിരുന്നു തെളിവെടുപ്പ്.
ചിറയിൻകീഴ് ശാസ്തവട്ടത്തെ കുറ്റിക്കാട്ടിൽ നിന്നും കൊലക്കുപയോഗിച്ച വെട്ടുകത്തി െപാലീസ് കണ്ടെടുത്തു. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് പ്രദേശവാസികൾ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
പോത്തൻകോട് സി.ഐ ശ്യാമിെൻറ നേതൃത്വത്തിലുള്ള െപാലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തിൽ പങ്കെടുത്ത 11 പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി സംഭവം നടന്ന സ്ഥലത്തും ഗൂഢാലോചന നടന്ന സ്ഥലത്തും ആയുധങ്ങൾ ഒളിപ്പിച്ച സ്ഥലങ്ങളിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്ന് െപാലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

