Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Balu
cancel

പോത്തൻകോട്​ കൊലപാതകം: പ്രതിയെ തിരഞ്ഞുപോയ വള്ളം മറിഞ്ഞ്​ പൊലീസുകാരൻ മരിച്ചു; അന്വേഷണം

text_fields
bookmark_border
മുങ്ങിത്താണ സി.​ഐയെ വ​ള്ള​ക്കാ​ര​ൻ രക്ഷപ്പെടുത്തി

തി​രു​വ​ന​ന്ത​പു​രം: കൊ​ല​ക്കേ​സ് പ്ര​തി​യെ തിര​ഞ്ഞു​പോ​യ പൊ​ലീ​സു​കാ​ര​ൻ വ​ള്ളം മ​റി​ഞ്ഞ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​പി ക്യാ​മ്പി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ആ​ല​പ്പു​ഴ പു​ന്ന​പ്ര ആ​ലി​ശ്ശേ​രി കാ​ർ​ത്തി​ക​യി​ൽ എ​സ്. ബാ​ലു (27) ആ​ണ് മ​രി​ച്ച​ത്. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന വ​ർ​ക്ക​ല സി.​ഐ വി.​എ​സ്. പ്ര​ശാ​ന്തി​നെ​യും സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പ്ര​ശാ​ന്തി​നെ​യും ര​ക്ഷ​പ്പെ​ടു​ത്തി. വ​ള്ള​ക്കാ​ര​ൻ വ​സ​ന്ത​ൻ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. പോ​ത്ത​ൻ​കോ​ട് സു​ധീ​ഷ് വ​ധ​ക്കേ​സി​ൽ ഒ​ളി​വി​ലു​ള്ള മു​ഖ്യ​പ്ര​തി ഒ​ട്ട​കം രാ​ജേ​ഷി​നെ തേ​ടി​യു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് അ​പ​ക​ട​ം.

സി.​ഐ ഉ​ൾ​പ്പെ​ടു​ന്ന മൂ​ന്നം​ഗ​സം​ഘം പു​ത്ത​ൻ​ക​ട​വ്​ മേ​ഖ​ല​യി​ലെ തു​രു​ത്തു​ക​ളി​ൽ അ​ന്വേ​ഷി​ച്ച് തി​രി​കെ വ​രു​ന്ന​തി​നി​ടെ വ​ള്ള​ത്തി​ൽ വെ​ള്ളം ക​യ​റി. മു​ന്നി​ലി​രു​ന്ന സി.​ഐ​യും അ​രി​കി​ലി​രു​ന്ന ബാ​ലു​വും എ​ഴു​ന്നേ​റ്റ​തോ​ടെ വ​ള്ളം മ​റി​ഞ്ഞു. പ​ല​ത​വ​ണ മു​ങ്ങി​യ സി.​ഐ​യെ വ​ള്ള​ക്കാ​ര​ൻ മു​ങ്ങി​യെ​ടു​ത്തു. വ​ള്ള​ത്തി​ൽ പി​ടി​ച്ചു​നി​ന്നാ​ണ് സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പ്ര​ശാ​ന്ത് ര​ക്ഷ​പ്പെ​ട്ട​ത്.

കാ​യ​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന മ​ധു​വും വ​സ​ന്ത​നും ചേ​ർ​ന്നാ​ണ് ഇ​രു​വ​രെ​യും ക​ര​ക്കെ​ത്തി​ച്ച​ത്. നീ​ന്താ​ൻ ശ്ര​മി​ച്ച ബാ​ലു പ്ര​ശാ​ന്ത് ഇ​ട്ടു​കൊ​ടു​ത്ത പ​ങ്കാ​യ​ത്തി​ൽ പി​ടി​െ​ച്ച​ങ്കി​ലും പി​ന്നീ​ട് മു​ങ്ങി​പ്പോ​യി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സി​വി​ല്‍ എ​ൻ​ജി​നീ​യ​റി​ങ്, ഇ​ക്ക​ണോ​മി​ക്​​സ്​ എ​ന്നി​വ​യി​ല്‍ ബി​രു​ദ​ധാ​രി​യാ​യ ബാ​ലു അ​വി​വാ​ഹി​ത​നാ​ണ്. ജ​നു​വ​രി​യി​ലാ​ണ് പ​രി​ശീ​ല​ന​ത്തി​ന്​ സേ​ന​യി​ല്‍ ചേ​ര്‍ന്ന​ത്. റി​ട്ട. ആ​ർ​മി ഓ​ഫി​സ​ർ ഡി. ​സു​രേ​ഷി​െൻറ​യും റി​ട്ട. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ അ​നി​ല​യു​ടെ​യും മ​ക​നാ​ണ്​. സ​ഹോ​ദ​ര​ൻ: ബി​നു

അന്വേഷണം പ്രഖ്യാപിച്ചു

കൊലക്കേസ് പ്രതിയെ തേടിയുള്ള യാത്രക്കിടെ വള്ളം മറിഞ്ഞ് പൊലീസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. വർക്കല ഡിവൈ.എസ്​.പി നിയാസിനാണ് അന്വേഷണ ചുമതല. മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വള്ളമാണ് അപകടത്തിൽപെട്ടത്. പ്രതിയെ പിടിക്കാൻ പോകാൻ വള്ളമെടുക്കണമെന്ന് സി.ഐ ആവശ്യപ്പെ​ട്ടെന്നാണ് വള്ളക്കാരൻ വസന്തൻ പറയുന്നത്. വള്ളത്തിെൻറ അറ്റത്തായാണ് ബാലു ഇരുന്നിരുന്നത്. പ്രതികളെ അന്വേഷിച്ച് തിരികെ വരുന്നതിനിടെ ബാലുവും സി.ഐയും എഴുന്നേറ്റെന്നും ബാലൻസ്​ നഷ്​ടപ്പെട്ട്​ വള്ളം മറിഞ്ഞെന്നുമാണ് വസന്ത​െൻറ മൊഴി. വെള്ളം കയറിയതാണ് വള്ളം മറിയാൻ കാരണമെന്ന് സി.ഐയും രക്ഷപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനും പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pothencode murder: Police boat capsizes
Next Story