മാറ്റിവെച്ച കമാൻഡോ പരിശീലനം വീണ്ടും നടത്തുന്നു; സേനയിൽ അമർഷം
text_fieldsമലപ്പുറം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജോലി ചെയ്യുന്ന പൊലീസുകാരോട് കമാൻഡോ പരിശീലനത്തിനെത്തണമെന്ന ഉത്തരവിനെതിരെ സേനയിൽ അമർഷം. പൊലീസിെൻറ
ആർ.ആർ.ആർ.എഫ് ബറ്റാലിയനുകളുടെ കീഴിലുള്ള ക്വിക്ക് റെസ്പോൺസ് ടീമിലെ അംഗങ്ങളോടാണ് തിങ്കളാഴ്ച പാലക്കാട് മുട്ടികുളങ്ങരയിൽ നടക്കുന്ന പരിശീലന ക്യാമ്പിൽ പങ്കെടുക്കണമെന്ന നിർദ്ദേശം നൽകിയത്.
നേരത്തെ മെയിൽ നടത്താനിരുന്ന പരിശീലനം കോവിഡ് സാഹചര്യത്തിൽ മാറ്റിവെച്ചിരുന്നു. എന്നാൽ നിലവിൽ കോവിഡ് വ്യാപനം രൂക്ഷമായ സഹാചര്യത്തിൽ വീണ്ടും ക്യാമ്പ് നടത്താൻ തീരുമാനിച്ചത് സേനാംഗങ്ങളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
കണ്ണൂർ, തിരൂർ, തൃശൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം എന്നീ ആറു ബറ്റാലിയനുകളിൽ നിന്നായി 60 േപരെയാണ് പരിശീലനത്തിന് വിളിച്ചത്. 'അറബൻ കമാൻഡോ ട്രെയിനിങ്ങ് േപ്രാഗ്രാം' എന്ന പേരിൽ ഒരുമാസം നീണ്ടു നിൽക്കുന്ന പരിശീലനമാണ് നടത്തുന്നത്.
നിലവിൽ ഇവരിൽ അധികപേരും കോവിഡ് കൂടുതൽ ബാധിച്ച ജില്ലകളിലെ ഹോട്ട്സ്പോട്ട് മേഖലകളിൽ ജോലി ചെയ്യുന്നവരാണ്. കോവിഡ് േമഖലകളിലെ ജോലി കഴിഞ്ഞ് ഒരുമിച്ചെത്തുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും പ്രത്യേക സാഹചര്യത്തിൽ ബുദ്ധിമുട്ടാവുമെന്ന അഭിപ്രായവുമുണ്ട്. പുതിയ കോഴ്സിെൻറ ആദ്യ ബാച്ചിെൻറ പരിശീലനമാണ് നടത്തുന്നത്. കോവിഡ് മഹാമാരിയെ ചെറുക്കാൻ സമൂഹം ഒന്നടങ്കം പൊരുതുേമ്പാൾ പൊലീസ് സേനയുടെയും സുരക്ഷതത്വം പ്രധാന്യമാണെന്നിരിക്കെ ഇത്തരം ക്യാമ്പുകൾ ധൃതി കൂട്ടി നടത്തുന്നതിരെതിരെ ആക്ഷേപം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

