Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​ദി​വാ​സി...

ആ​ദി​വാ​സി സ്ത്രീ​ക​ളു​ടെ പ്ര​സ​വാ​ന​ന്ത​ര മ​ര​ണം: ഗോ​ത്ര ഗേ​ഹം പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്കും

text_fields
bookmark_border
Postpartum death of tribal women: Tribal housing scheme resumed may restart
cancel
camera_alt

മ​രി​ച്ച നി​ഷ

ക​രു​ളാ​യി: ഉ​ള്‍വ​ന​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി സ്ത്രീ​ക​ളു​ടെ പ്ര​സ​വ​ത്തെ തു​ട​ര്‍ന്നു​ള്ള മ​ര​ണം ആ​വ​ർ​ത്തി​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​കെ. സ​ക്കീ​ന പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം ക​രു​ളാ​യി ഉ​ള്‍വ​ന​ത്തി​ല്‍ പ്ര​സ​വ​ത്തെ തു​ട​ര്‍ന്ന് ചോ​ല​നാ​യ്ക്ക യു​വ​തി​യും കു​ഞ്ഞും മ​രി​ച്ച സം​ഭ​വ​ത്തെ തു​ട​ര്‍ന്നാ​ണ് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​രു​ടെ വി​ശ​ദീ​ക​ര​ണം.

ഉ​ള്‍വ​ന​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ആ​ദി​വാ​സി സ്ത്രീ​ക​ൾ ഗ​ര്‍ഭി​ണി​ക​ളാ​യ ശേ​ഷം പ്ര​സ​വ​ത്തി​ന് മാ​സ​ങ്ങ​ള്‍ക്ക് മു​ന്നേ ത​ന്നെ നി​ല​മ്പൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ കേ​ന്ദ്ര​ത്തി​ലേ​ക്ക് വീ​ട്ടു​കാ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ മാ​റ്റാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും. ഇ​തി​നാ​യി 'ഗോ​ത്ര ഗേ​ഹം' എ​ന്ന പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്കും. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ഉ​ൾ​വ​ന​ത്തി​ലെ മ​ണ്ണ​ള​യി​ല്‍ താ​മ​സി​ക്കു​ന്ന പ്രാ​ക്ത​ന ഗോ​ത്ര​വ​ര്‍ഗ​ത്തി​ല്‍പെ​ട്ട മോ​ഹ​ന​െൻറ ഭാ​ര്യ നി​ഷ​യും (ച​ക്കി -38) അ​വ​രു​ടെ മൂ​ന്നു​ദി​വ​സം പ്രാ​യ​മാ​യ ആ​ണ്‍കു​ഞ്ഞും മ​രി​ച്ച​ത്.

എ​ന്നാ​ൽ, ഇ​ക്കാ​ര്യം ആ​രോ​ഗ്യ വ​കു​പ്പും പു​റം ലോ​ക​വും അ​റി​യു​ന്ന​ത് ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞാ​യി​രു​ന്നു. ക​രു​ളാ​യി​യി​ല്‍നി​ന്ന്​ ഏ​താ​ണ്ട് 20 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ഇ​വ​രു​ടെ താ​മ​സം. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് നി​ഷ ഒ​രാ​ണ്‍കു​ഞ്ഞി​ന് ജ​ന്മം ന​ല്‍കി​യ​ത്. കു​ഞ്ഞി​നെ മു​ല​യൂ​ട്ടി അ​ല്‍പ​സ​മ​യ​ത്തി​ന​കം ഇ​വ​ര്‍ മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. ര​ണ്ടു​ദി​വ​സം കു​ടും​ബം കു​ഞ്ഞി​നെ നോ​ക്കി​യെ​ങ്കി​ലും ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ കു​ഞ്ഞും മ​രി​ച്ചു.

വ​ന​ത്തി​ന​ക​ത്തെ മാ​ഞ്ചീ​രി​യി​ൽ ക്യാ​മ്പി​ന് പോ​കാ​റു​ള്ള ട്രൈ​ബ​ൽ മെ​ഡി​ക്ക​ൽ സം​ഘം ബ​ന്ധു​ക്ക​ളെ ക​ണ്ട് നി​ഷ​യോ​ട് ആ​ശു​പ​ത്രി​യി​ലെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇ​വ​രെ കാ​ണ​ത്ത​തി​നെ തു​ട​ർ​ന്ന് ഫോ​ൺ ചെ​യ്ത​പ്പോ​ഴാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് മ​ര​ണ വി​വ​ര​ങ്ങ​ൾ അ​റി​ഞ്ഞ​ത്.

ഉ​ട​നെ കു​ട്ടി​ക​ളു​ടെ ഡോ​ക്ട​ര്‍ അ​ട​ക്ക​മു​ള്ള സം​ഘം മ​ണ്ണ​ള​യി​ലെ​ത്തി​യി​രു​ന്നു. മാ​സം തി​ക​യാ​തെ നി​ഷ പ്ര​സ​വി​ച്ച​താ​വാം മ​ര​ണ​കാ​ര​ണ​മെ​ന്നും കു​ഞ്ഞി​ന് ഭാ​ര​ക്കു​റ​വു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​രാ​ന്‍ കു​ടും​ബം അ​നു​വ​ദി​ക്കാ​ത്ത​താ​ണ് കു​ഞ്ഞ് മ​രി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്നു​മാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​െൻറ വി​ശ​ദീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Postpartum deathtribal wome
News Summary - Postpartum death of tribal women: Tribal housing scheme resumed may restart
Next Story