Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് കാലത്തെ പോസ്​റ്റ്​മോർട്ടം; കേരളത്തിലും മാർഗരേഖ വേണമെന്ന്​ ആവശ്യം

text_fields
bookmark_border
കോവിഡ് കാലത്തെ പോസ്​റ്റ്​മോർട്ടം; കേരളത്തിലും മാർഗരേഖ വേണമെന്ന്​ ആവശ്യം
cancel

തൃശൂർ: കോവിഡ് കാലത്ത് രോഗനിർണയത്തിന് മാത്രമായി നടത്തുന്ന പോസ്​റ്റ്​മോർട്ടങ്ങൾ ഒഴിവാക്കണമെന്ന അഭിപ്രായം ഫോറൻസിക് വിദഗ്ധരിൽ ശക്​തമാകുന്നു. കോവിഡ് ആരോഗ്യപ്രവർത്തകരെയും കീഴടക്കുന്ന സാഹചര്യത്തിലാണ് ആവശ്യമുയരുന്നത്. ഇത്തരം പോസ്​റ്റ്​മോർട്ടങ്ങൾ ചെയ്യേണ്ടതിനെക്കുറിച്ച് ഐ.സി.എം.ആർ മാർഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷേ, കേരളത്തിൽ ഇത്തരത്തിൽ മാർഗരേഖയില്ലാത്തതാണ് പ്രശ്നമെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. പോസ്​റ്റ്​മോർട്ടം പരിശോധന നിയമപരമായ കണ്ടെത്തലാണ്. സംശയസാഹചര്യമോ, സൂചനകളോ ഉണ്ടെങ്കിൽ മാത്രമേ ഇത്തരം പോസ്​റ്റ്​മോർട്ട പരിശോധനകൾക്ക് പ്രസക്തിയുള്ളൂ. മതിയായ സുരക്ഷ സൗകര്യങ്ങളില്ലാതെയാണ് മെഡിക്കൽ കോളജുകളിലെ ഫോറൻസിക് വിഭാഗങ്ങളുടെ പ്രവർത്തനം. 

പകർച്ചവ്യാധികളാണ് കാരണമെങ്കിൽ അതിൽ കുറ്റകരമോ, അസാധാരണമോ ആയ സൂചനകളില്ലെങ്കിൽ പോസ്​റ്റ്​മോർട്ടം നടപടികൾ ഒഴിവാക്കേണ്ടതാണെന്നും ഇതിന് ഐ.സി.എം.ആർ നിർദേശമനുസരിച്ചുള്ള മാർഗരേഖ സംസ്ഥാനവും തയാറാക്കണമെന്നും ഫോറൻസിക് വിദഗ്​ധരുടെ സംഘടന സെക്രട്ടറിയും തൃശൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് വിദഗ്ദനുമായ ഡോ. ഹിതേഷ്ശങ്കർ പറയുന്നു. 

ഡോക്ടർമാർക്ക് സുരക്ഷാകോട്ടുകൾ ഉപയോഗിക്കാനാവുമെന്ന് കരുതിയാലും ഇൻക്വസ്​റ്റടക്കമുള്ളവ പൂർത്തിയാക്കുന്ന പൊലീസുകാർക്ക് ഒരു സുരക്ഷയുമില്ല. മെഡിക്കോ ലീഗൽ കേസുകളുടെ പരിധിയിൽ വരാത്ത കേസുകളാണെങ്കിൽ വെറും സമയനഷ്​ടമാണെന്നും ഫോറൻസിക് വിദഗ്ധർ പറയുന്നു. രോഗബാധയാലുള്ള മരണത്തെക്കുറിച്ചറിയാൻ ഫോറൻസിക് പാത്തോളജി പരിശോധന മതിയാവും. നിപയിൽ ഇതായിരുന്നു ഉപയോഗപ്പെടുത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - postmortem to test covid; kerala also need guidline- kerala
Next Story